പല്ലവി
=====
ഹിമഗിരിതനയെ ഹേമലതെ
അംബ ഈശ്വരി ശ്രീലളിതെ.. മാമവ
അനുപല്ലവി
=========
രമാവാണി സംസേവിത സകലെ
രാജരാജേശ്വരി രാമസഹോദരി
ചരണം 1
=======
പാഷാങ്കുശേഷു ദണ്ട കരെ അംബ
പരാത്പരെ നിജ ഭക്ത ഹരേ
ആശാംബര ഹരികേശ വിലാസേ
ആനന്ദരൂപെ അമിതപ്രതാപേ
വ്യാഖ്യാനം
========
പല്ലവി
=====
ഹിമഗിരി - ഹിമാലയം, ഹിമവാൻ
തനയെ - പുത്രി
ഹേമലതെ - പാർവ്വതി (സ്വർണ്ണ വള്ളി)
അംബ - മാതാവ്
ഈശ്വരി - ഭഗവതി
ശ്രീലളിതെ - ദേവി
മാമവ - എന്നുടെ
എന്റെ ദേവീ... അമ്മേ.. ഹിമവാന്റെ പുത്രിയായി പിറന്ന സുവർണ്ണലത പോലെ നിറമുള്ള ഗൗരീ.. പാർവ്വതീ ദേവീ.. ഈശ്വരീ.. സഹസ്രനാമങ്ങളിൽ വാഴ്ത്തപ്പെടും ലളിതേ...
അനുപല്ലവി
=========
രമാ - ലക്ഷ്മീ ദേവി
വാണി - സരസ്വതീ ദേവി
സംസേവിത - പരിചരിയ്ക്കുന്ന
സകലെ - കലാനിധേ, തൃപുരസുന്ദരി
രാജരാജേശ്വരി - സ്വർവ്വേശ്വരി, ദുർഗ്ഗ
രാമസഹോദരി - ബലരാമന്റെ സഹോദരി
സാക്ഷാൽ ഐശ്വര്യലക്ഷ്മിയാലും, വാഗ്ദേവതയാലും പരിചരിയ്ക്കപ്പെടുന്ന തൃപുരസുന്ദരീ.. (വിദ്യയും, സമ്പത്തും, സൗന്ദര്യവും ഒത്ത് ചേർന്ന) ജഗദീശ്വരീ, യദുകുലത്തിൽ ബലരാമന് സഹോദരിയായ ജനിച്ച ദേവീ...
(ദേവകിയുടെ അഷ്ടമസന്താനത്തെ വധിയ്ക്കുവാൻ കാത്തിരിയ്ക്കുന്ന കംസന്റെ കൈകളിൽ എത്തപ്പെടുന്നത്, നന്ദഗോപർക്ക് യശോദയിൽ ജനിയ്ക്കുന്ന "യോഗമായ" എന്ന ദുർഗ്ഗ തന്നെയാണ്. അതിനു മുമ്പായി ദേവകിയുടെ 7 ആമത്തെ കുഞ്ഞിനെ വസുദേവരുടെ ഭാര്യയായ രോഹിണിയുടെ ഉദരത്തിലേയ്ക്ക് മാറ്റി, യോഗമായ ജനിപ്പിയ്ക്കുന്ന ആദിശേഷനാണ് ബലരാമൻ, പിന്നീട് സുഭദ്രയും ഇവർക്ക് ജനിയ്ക്കുന്നു. വളർത്തമ്മയായ യശോദയ്ക്ക് പിറന്നതിനാൽ ദേവി രാമനും കൃഷ്ണനും സഹോദരി ആണ് )
ചരണം 1
=======
പാശാങ്കുശേഷു - കയറാലുള്ള കുരുക്ക്
ദണ്ട - ദണ്ഡ് , വടി
കരെ - കയ്യിലുള്ള
അംബ - അമ്മ
പരാത്പരെ - പരബ്രഹ്മത്തിനും പരം പൊരുളായ
നിജ - യാഥാർത്ഥ
ഭക്ത ഹരേ - ഭക്തരുടെ സംസാരദു:ഖങ്ങൾ നശിപ്പിയ്ക്കുന്ന
ആശാംബര - ആശകളുടെ ആകാശം, മനസ്സ്
ഹരികേശ - മുത്തയ്യ ഭാഗവതരുടെ മുദ്രാപദം
വിലാസേ - കുടികൊള്ളൂന്ന
ആനന്ദരൂപെ - പ്രസന്നവതി
അമിതപ്രതാപേ - അത്യുഗ്ര ത്യേജോമായി
കൈകളിൽ ദണ്ഡും, കയറാലുള്ള കുടുക്കും ധരിച്ച ജഗത്മാതാവ് പരമശിവനു പരമപ്രിയയും, മനസ്സുരുകി പ്രാർത്ഥിയ്ക്കുന്ന ഭക്തജനങ്ങൾക്ക് ദുരിതനാശിനിയും, അവരുടെ മനസ്സാകുന്ന ആകാശത്ത് പ്രസാദം ചൊരിഞ്ഞും, അത്യുജ്വല ശോഭയോടേയും കുടികൊള്ളുന്നു.
(പരബ്രഹ്മത്തിന് പൊരുളായുള്ള ദേവി, ആശാകളാകുന്ന ആകാശത്ത് അപരബ്രഹ്മമായ വിഷ്ണുവിന്റെ കേശഭാരത്തിൽ വിലസുന്നതായി വ്യാഖ്യാനിച്ച് കാണുന്നു, അത് അൽപ്പം കടന്ന കയ്യാണ്! ; "ഹരികേശ" മുദ്രയാണ് )

ആലാപനം - എം .എസ്സ്.സുബ്ബലക്ഷ്മി
👌👌👌👌💞💞
ReplyDelete