പല്ലവി
=======
"ദേവ ദേവ കലയാമി തേ
ചരണാംബുജ സേവനം"
അല്ലയോ ദേവന്മാരുടെയും ദേവനായി വിരാജിക്കുന്ന ലക്ഷ്മീപതേ, മഹാവിഷ്ണോ... അങ്ങയുടെ പാദാംബുജങ്ങൾ സേവിച്ച് സായൂജ്യമടയാൻ അനുവദിച്ചാലും..
അനുപല്ലവി
============
"ഭുവനത്രയ നായക ഭൂരി കരുണയാ മമ
ഭവതാപമഖിലം വാരയ രമാകാന്ത"
ത്രിലോകങ്ങൾക്കും നാഥനായവനേ.. എന്റെ സംസാരദുഃഖങ്ങളെല്ലാം
അനന്തമായ കാരുണ്യത്തിന്റെ ഉറവിമായ അവിടുന്ന് അകറ്റിയനുഗ്രഹിക്കേണമേ.. ലക്ഷ്മീപതേ....
ചരണം 1
========
പരമ ഹംസാളിഗേയ പവിത്രതര
ഘോര ദുരിത ഹര ചരിത
ദിനമനു ശ്രവണ നിരതപരി ജനനികര
കാമിതാർഥ പരിപൂരണ ലോലുപ
ഭൂരിമനോജ്ഞാപാംഗ
എണ്ണമറ്റ മഹാ ഋഷിമാർ നിൻ്റെ പവിത്രമായ മഹത്വം വാഴ്ത്തുന്നു. അതിഘോരമായ ദുരിതങ്ങളിൽ നിന്നുള്ള ഏകരക്ഷാമാർഗ്ഗം നീയാണെന്ന് ഏവർക്കും അറിവുള്ളതാണ്. ഭക്തജനങ്ങളുടെ പ്രാർത്ഥനകൾ എല്ലയ്പ്പോഴും നീ കൈക്കൊള്ളുന്നു. ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൻ നീ ആനന്ദം കണ്ടെത്തുന്ന നിൻ്റെ കടാക്ഷങ്ങൾ കൊണ്ട് ഞങ്ങളെ പൂർണ്ണമായി കാത്തുരക്ഷിച്ചാലും...
ചരണം 2
========
വാരണ ദുഃസ്സ്‌ഹാരി വാരണ ബഹു നിപുണ
പുരുഹൂതാമരപൂജിത ഭവ്യ ചരണയുഗ
വിരചയ ശുഭമയി വിശദനാഭിജാത
ഭാരതീശകൃതനുതിപരമതുഷ്ടഭഗവൻ!
ഗജേന്ദ്രൻ്റെ മഹാദുരിതത്തിന് നീ അതികുശലതയോടെ പരിഹാരമുണ്ടാക്കി. ... ഇന്ദ്രാദിദേവതകൾ നിന്നെ സദാ പൂജിക്കുന്ന നിൻ്റെ പാദാരവിന്ദങ്ങൾ പുണ്യസങ്കേതങ്ങളാണ്. അല്ലയോ ഭഗവാനേ.. പദ്മനാഭാ.. നിൻ്റെ നാഭിയിൽ നിന്നും ജനിച്ച ബ്രഹ്മാവിൻ്റെ പൂജയാൽ സം പ്രീതനയവനേ.. നിന്നെ സന്തുഷ്ടനാക്കുവാൻ ബ്രഹ്മാവും, സരസ്വതിയും പ്രാർത്ഥനയിൽ ഏർപ്പെട്ടിരിക്കുന്നു.
ചരണം 3
========
ജാതരൂപ നിഭചേല ജന്മാർജ്ജിതം മമാഖില
പാതകസഞ്ചയമിഹ വാരയ കരുണാലയ
ദിതിജാളി വിദളന ദീനബന്ധോ മാമവ
ശ്രിതവിബുധസാലശ്രീപദ്മനാഭശൗരേ
സുവർണ്ണനിറത്തിൽതിളങ്ങുന്ന വസ്ത്രങ്ങൾ അണിഞ്ഞവനേ.... നിൻ്റെ കരുണയാൽ ആർക്കും അവരുടെയെല്ലാ മുജ്ജന്മപാപങ്ങളിൽ നിന്നും മുക്തി ലഭിക്കുന്നതാണ്. നീ അസുരന്മാരുടെ അന്തകനാണ്. ദുഃഖിതരുടെ ആശ്രയമേ... അല്ലയോ പദ്മനാഭാ... ഓ.. ശൗരേ.... രക്ഷതേടിയെത്തുന്നവർക്ക് സംരക്ഷകനായ നീ മാത്രമാണ് എൻ്റെ അഭയസ്ഥാനം...

No comments:
Post a Comment