പല്ലവി
====
ശിവ ശിവ ശിവ യനരാദാ
അനുപല്ലവി
=======
ഭവഭയ ഭാധല നണച്‌ചുകോരാദാ
ചരണം 1
======
കാമാദുല ദെഗ കോസി (പര)
ഭാമല പരുല ധനമുല രോസി
പാമരത്വമു യേഡബാസി (അതി)
നേമമുതോ ബില്വാർചന ജേസി
ചരണം 2
======
ആഗമമുല നുതിയിഞ്‌ചി (ബഹു)
ബാഗുലേനി ഭാഷലു ചാലിഞ്‌ചി
ഭാഗവതുലോ പൊഷിഞ്‌ചി (ഓരി)
ത്യാഗരാജ സന്നുതുഡനി യേൻചി
വ്യാഖ്യാനം
=======
പല്ലവി
====
എന്ത് കൊണ്ടാണ് നിങ്ങൾ ശിവ ശിവ ശിവ എന്നുരുവിട്ടു കൊണ്ടിരിയ്ക്കാത്തത്?
അനുപല്ലവി
=======
ദുരിതം, ഭയം, പുനർജ്ജന്മം എന്നിവയെയൊക്കെ അവസാനിപ്പിക്കുന്നതിന് ആ നാമോച്ചാരണം മാത്രം മതിയാകും.
നൈമിഷികമായ കാമവാസനകളുടെ വേരറുത്ത് മനസ്സിനെ മോചിപ്പിയ്ക്കാൻ...
അന്യന്റെ ധനത്തോടും, സ്ത്രീയോടുമുള്ള ആസക്തി ഇല്ലാതാക്കാൻ...
അറിവില്ലായ്മയിൽ നിന്ന് പിറക്കുന്ന അവിവേകങ്ങൾ ഒഴിവാക്കാൻ...
തികഞ്ഞ ആത്മസമർപ്പണത്തോടെ മഹാദേവനെ ബില്വ ഇലകളാൽ ആരാധിയ്ക്കുക.
(ബില്വ എന്നത് ശിവമല്ലി അഥവാ കൂവളച്ചെടി ആണ്. ശിവപുരാണം അനുസരിച്ച് ഗുരുദ്രുഹൻ എന്ന ക്രൂരനായ വേട്ടക്കാരൻ കൂവളത്തിനടിയിലാണ് ശിവരാത്രി വേട്ടയ്ക്കായി പതുങ്ങിയിരുന്നതും, ഓരോ യാമത്തിലും, ഓരോ ഇരയുടെയും നേർക്ക് അസ്ത്രമയയ്ക്കാൻ ഞാൺ വലിയ്ക്കുമ്പോൾ, സ്വയമറിയാതെ കൈകൾ തട്ടി കൂവളത്തിലകളും, ജലവും താഴെയുള്ള ശിവലിംഗത്തിൽ അർപ്പിച്ച് പുണ്യവാനായത്)
സജ്ജനങ്ങളുമായി ആരാധനയിൽ ഒരുമിയ്ക്കുക, അവരെ ദൈവതുല്യരായി ആദരിയ്ക്കുക
യാതൊരു സങ്കോചവും കൂടാതെ ശിവനാമം നിരന്തരമുരുവിട്ട് ഹൃദയപദ്മത്തിൽ ആ മൂർത്തിയെ നിറയ്ക്കുക.
അർത്ഥരഹിതമായ ശബ്ദഘോഷങ്ങൾ ഒഴിവാക്കുക, യഥാർത്ഥ ഭക്തന്മാരുടെ ശ്രേണിയിൽ അണിചേരുക..
നിത്യമായ ശിവചൈതന്യത്തെ തിരിച്ചറിഞ്ഞ ത്യാഗരാജൻ സ്രാഷ്ടാംഗം പ്രണമിയ്ക്കുന്നു.
(ഇവിടെ യാഥാർത്ഥ ഭക്തജനങ്ങളുടെ ഇടയിൽ അനാവശ്യ ശബ്ദകോലാഹലങ്ങൾ മുഴക്കി സ്വയം നാണം കെടുകയും, മറ്റുള്ളവരെ ശല്യപ്പെടുത്തുകയും ചെയ്യരുത്, ശബ്ദഘോഷങ്ങളല്ല, മനസ്സിൽ നിന്നുയരുന്ന ഭക്തിഭാവമാണ് , തരംഗങ്ങളാണ് ഈശ്വരനിലെത്തുക എന്ന് ത്യാഗരാജഭാഗവതർ പറയുമ്പോൾ, ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ദീപാരാധന സമയത്ത് അദ്ദേഹം എന്നെങ്കിലും വന്നിരുന്നോ? അവിടുത്തെ ഭക്തിപ്രകടന-നില-കൊല-വിളികൾ അദ്ദേഹത്തേയും അലോരസ്സപ്പെടുത്തിയോ? എന്ന് സംശയം തോന്നിപ്പോകുന്നു)

ആലാപനം - ചെമ്പൈ വൈദ്യനാഥഭാഗവതർ
No comments:
Post a Comment