Friday, January 22, 2016

മഹാഗണപതിം മനസാ സ്മരാമി (Mahaganapathim manasa smarami)

പല്ലവി
=====

മഹാഗണപതിം മനസാ സ്മരാമി
വസിഷ്ഠ വാമദേവാദി വന്ദിത

ചരണം
======

മഹാദേവ സുതം ഗുരുഗുഹ നുതം
മാരകോടി പ്രകാശം ശാന്തം
മഹാകാവ്യ നാടകാദി പ്രിയം
മൂഷിക വാഹന മോദക പ്രിയം



വ്യാഖ്യാനം 
===========

മഹാഗണപതിയെ ഞാൻ മനസ്സിൽ  സ്മരിയ്ക്കുന്നു 

ആരെയാണോ സൂര്യവംശത്തിന്റെ ഗുരുവായ വസിഷ്ഠമഹർഷിയും , സൂര്യവംശത്തിന്റെ പുരോഹിതനും  പുരാതന ഋഷിയായ വാമദേവനും, മറ്റ് മുനിമാരും വന്ദിച്ചിരുന്നത്.( 3 ജന്മങ്ങളിൽ ആയി പുരാണങ്ങളിൽ പരാമർശ്ശമുള്ള  ബ്രഹ്മപുത്രൻ ആണ്  വസിഷ്ഠൻ, ഋഗ്വേദത്തിലെ 4 ആം മണ്ഡലം ചിട്ടപ്പെടുത്തിയത്  വാമദേവൻ )
...ആ  മഹാഗണപതിയെ ഞാൻ മനസ്സിൽ  സ്മരിയ്ക്കുന്നു

മഹാദേവന്റെ പുത്രനും, സഹോദരൻ സുബ്രഹ്മണ്യൻറെ   പ്രശംസയ്ക്ക് പാത്രവും (ഗുരുഗുഹ എന്നത് ദീക്ഷിതരുടെ മുദ്ര കൂടിയാണ് ) കോടി കാമദേവന്മാരുടെ പ്രഭയോടെയും, അതീവ ശാന്തനായും, മഹാകാവ്യങ്ങളിലും, നാടകാദി കലകളിലും സംപ്രീതനും, മൂഷികൻ വാഹനമായുള്ളവനും, മോദകം അത്യധികം ഇഷ്ടപ്പെടുന്നവനുമായ 
...ആ  മഹാഗണപതിയെ ഞാൻ മനസ്സിൽ  സ്മരിയ്ക്കുന്നു


ആലാപനം - കെ.ജെ.യേശുദാസ്സ്


No comments:

Post a Comment