പല്ലവി
======
കൃപയാ പാലയ ശൗരേ..
കരുണാരസാ.. വാസാ
കലുഷാർത്തി വിരാമ...
അനുപല്ലവി
===========
തപനീയ നിഭചേല...
തുഹിനാംശു സുവദന
ശ്രീ പത്മനാഭ..
സരസിജ ലോചനാ..
ചരണം 1
========
അമര നികര ചാരു ഹേമ മൗലി രാജിത
താമരസ ഘനമദ ദാരണാ ചന പാദ
വിമല ഭക്തി ലോലുപ സമ സേവകാഖില
കാമദാന നിരത കമനീയ താരാപാംഗാ
ചരണം 2
========
കുണ്ഡദ്യുതി ലസിത മന്ദഹാസ രുചി
നന്ദിതനുതിപര വൃന്ദാരക സഞ്ചയ
വന്ദാരു സമുദയ മന്ദാര പരമാര
വിന്ദാ ശായക സമ സുന്ദരാംഗ ഭാസിത
ചരണം 3
========
കുരു മേ കുശലം മുദാ കുരുവിന്ദ മുദാ ദന്ത
നിരുപമ സംസാര നീരധി വരപോത
നാരദ മുഖ മുനി നികര ഗേയ ചരിത
വാരയ മമാഖില പാപജാലം ഭഗവാൻ
വ്യാഖ്യാനം
===========
പല്ലവി
======
അല്ലയോ..മഹാവിഷ്ണുദേവാ.. എന്നെ കാത്ത് രക്ഷിച്ചാലും..നീ കരുണയുടെ കടലിൽ പള്ളീയുറങ്ങുന്നവനല്ലോ! എല്ലാവിധ ദുഖങ്ങളും, ദുരിതങ്ങളും, മാനസ്സിക കാലുഷ്യവും അകറ്റിത്തരേണമേ...
അനുപല്ലവി
===========
അല്ലയോ..ശ്രീപദ്മനാഭാ ... അങ്ങയുടെ വസ്ത്രങ്ങൾ സ്വർണ്ണ വർണ്ണത്തിൽ തിളങ്ങുന്നു...വദനം കുളിർ നിലാവ് പൊഴിച്ച് പൂർണ്ണാചന്ദ്രനായി കാണപ്പെടുന്നു.... നയനങ്ങളോ താമരമലർ പോലെ മനോഹരങ്ങളും...
ചരണം 1
========
പ്രണമിയ്ക്കുന്ന ദേവന്മാരുടെ കനകകിരീടത്തിന്റെ പ്രഭയിൽ അങ്ങയുടെ പാദങ്ങൾ രത്നങ്ങൾ പോലെ തിളങ്ങുകയും, താമരപ്പൂക്കളെ അതിശയിപ്പിയ്ക്കുന്ന മനോഹാരിതയോടെ പ്രൗഢമായ നീലിമയിൽ വിരചിയ്ക്കുന്നു. ഭക്തന്മാരുടെ എല്ലാ അഭീഷ്ടങ്ങളും നിരവേറ്റുന്നവനും, അകമഴിഞ്ഞ ഭക്തിയാൽ മാത്രം പ്രസാദിയ്ക്കുന്നവനും ആയ അങ്ങ് കമനീയമായ ഐശ്വര്യത്തോടെ തിളങ്ങിടുന്നു.
ചരണം 2
========
കുടമുല്ലപ്പൂക്കൾ വിടർന്ന് നില്ക്കുന്ന പ്രഭയോടെ അങ്ങ് മന്ദഹസിയ്ക്കുന്നു. അനുച്ചരരായ ദേവഗണങ്ങൾ അങ്ങയുടെ കാരുണ്യത്താൽ ഐശ്വര്യാഹ്ലാദങ്ങൾ കൊണ്ടാടുന്നു. അങ്ങ് പ്രാപഞ്ചികമായ ഒരു മന്ദാരവൃക്ഷം പോലെ, മനോഹാരിതയാൽ കാമദേവനിലും അസൂയ ജനിപ്പിയ്ക്കും വിദവും, എല്ലാവർക്കും അനുഗ്രഹമായും നിലകൊള്ളുന്നു.
ചരണം 3
========
അല്ലയോ.. ഭഗവാനേ...മുല്ലമുട്ടുകൽ പോലെ ദന്തഭംഗിയോടെ ചിരിതൂകി എന്നിൽ പരമാനന്ദം നിറച്ചാലും. സംസാരസാഗരം കടക്കുവാൻ ഞങ്ങളെ സഹായിയ്ക്കുന്ന പകരം വയ്ക്കാനില്ലാത്ത നൗകയായി പരിലസിയ്ക്കുന്നു. നാരദമഹർഷി അങ്ങയുടെ അപദാനങ്ങൾ ആലപിയ്ക്കുന്നു. ദയവായി എന്നെ എണ്ണമറ്റ പാപങ്ങളിൽ നിന്നും മുക്തനാക്കിയാലും ദേവാ..
ആലാപനം - കെ. ജെ.യേശുദാസ്സ്
ഇത്രയും നന്നായി വിവരിച്ച അങ്ങക്കു നൻ ദി
ReplyDelete