Friday, December 18, 2015

തായേ യശോദേ ഉന്ദൻ ആയർകുലത്തുദിത്ത (Thaye Yasode)

പല്ലവി 
=====

തായേ യശോദേ ഉന്ദൻ ആയർകുലത്തുദിത്ത മായൻ 
ഗോപാലകൃഷ്ണൻ സെയ്യും ജാലത്തൈ കേളടി
തായേ യശോദേ ഉന്ദൻ ആയർകുലത്തുദിത്ത മായൻ 
ഗോപാലകൃഷ്ണൻ സെയ്യും ജാലത്തൈ കേളടി

അനുപല്ലവി 
===========

തൈയാലേ കേളടി ഉന്ദൻ പയ്യനൈ പോലവേ ഇന്ത 
വയ്യഗത്തിൽ ഒരു പിള്ളൈ അമ്മമ്മോ നാൻ കണ്ടതില്ലൈ
തായേ യശോദേ ഉന്ദൻ ആയർകുലത്തുദിത്ത മായൻ 
ഗോപാലകൃഷ്ണൻ സെയ്യും ജാലത്തൈ കേളടി

ചരണം 1 
========

കാലിനിൽ ശിലമ്പു കൊഞ്ച ക്കൈവളൈ കുലുങ്ക മുത്തു മലൈഗൾ അസൈയ്യാത്തെരു വാസലിൽ വന്താൻ 
കാല അസൈയ്യും കയ്യ് അസൈയ്യും താളമോടു ഇസൈന്തു വര നീലവണ്ണ കണ്ണനിവൻ നർത്തനമാടിനാൻ 
ബാലനെന്ട്രു താവി അണൈത്തേൻ അണൈത്ത എന്നൈ മാലയിട്ടവൻ പോൽ വായിൽ മുത്തമിട്ടാണ്ടീ 
ബാലനല്ലടീ ഉൻ മഗൻ ജാലം മിഗ സെയ്യും കൃഷ്ണൻ നാല് പേർഗൾ കേൾക്ക ചോല്ല നാണമിഗ ആഗുമടീ

ചരണം 2 
========

അണ്ട്രൊരു നാൾ ഇന്ത വഴി വന്ത വിരുന്തിവരും അയർന്തു പടുത്തുറങ്ങും പോടിനിലേ കണ്ണൻ 
തിണ്ട്രടു പോഗ കയ്യിൽ ഇരുന്ത വേണ്ണയയൈ അന്ത വിരുന്തിനാർ വായിൽ നിറൈത്തു മറൈന്താൻ അന്ത 
നിന്തൈ മിഗു പഴി ഇങ്കേ പാവമാങ്കേ എന്രൃപടി ചിന്തൈ മിഗ നൊന്തിടാവും ശെയ്യ താഗുമോ 
നന്ദ ഗോപർക്കിന്ത വിധം അന്ത മിഗു പിള്ളൈ പെരാ നല്ല തവം സൈതാരടീ എന്ന ശൈവോമെടീ

ചരണം 3 
========

എങ്കൾ മനൈ വാഴവേണ്ട നംഗൈയായ്ട്ട് തന്നം തനിയൈ 
തുംഗ യമുനാ നദിപ്പോഗയിലേ കണ്ണൻ ശലങ്കയുമായിലാടിപ്പാടി 
പങ്കയക്കണ്ണാൽ മയക്കി എങ്കെങ്കോ അഴൈത്ത് ശേർന്ന് നിശി വന്ദാൻ 
ഉൻ മഗൻ നാൻ എണ്ട്രാൻ ശൊല്ലി നിണ്ട്ര പിൻ തങ്കു തദൈയിന്രി വെണ്ണൈ തരും
എണ്ട്രാൻ ഇങ്ങിവനൈക്ക് കണ്ട് ഇള നംഗൈയരൈപ്പ് പെട്രവാർഗൽ 
എംഗി എന്നിട്ട് തവൈക്കിണ്ട്രാർ നാങ്കൾ എന്ന ശൈവോമടീ

ചരണം 4 
========

വെണ്ണൈ വെണ്ണൈ തരും എന്ട്രാൻ വെണ്ണൈ തന്താൽ തിന്ട്രുവിട്ടു പെണ്ണൈ തരും എന്ട്രു കേട്ടു കണ്ണടിയ്ക്കിറാൻ 
വനമയിൽ നൃത്തമാടി മണ്ണീനൈ പാദത്താൽ എട്രി കണ്ണീലേ വിട്ടു കളൈവതിനാൻ 
പണ്ണിശയും കുഴൽ ഊതിനാൻ കേട്ട് നിന്ട്ര പൻബിലെ അരുഗിൽ വന്തു വമ്പുകൾ ചെയ്താൻ 
പെണ്ണീനാട്ടുകെന്ട്രു വന്താൽ പുണ്ണീയങ്ങൾ കോടി കോടി എണ്ണി ഉനക്കങ്ങുമാടി കണ്ണൈമൈയ്യൈ പോഗുതടീ

ചരണം 5 
========

മുന്തനാൾ അന്തിനേരത്തിൽ സൊന്തമുടൻ കിട്ടേ വന്തു വിന്തൽഗൽ പലാവും ശെയ്തു വിലയാടിനാൻ 
പണ്ടളാവാഗിലും വെണ്ണൈ തന്താൽ വിടുവേനെന്ട്രു മുണ്ടുകിളൈ തൊട്ടിഴുത്ത് പോരാടിനാൻ 
അന്ത വാസുദേവൻ ഇവൻ തന്നാടീ യശോദേ മൈന്താൻ എന്നാ തൊട്ടിഴുത്തു മടിമേൽ വൈത്തേൻ വൈത്താൽ 
സുന്ദര മുഗത്തൈ കണ്ടു ചിന്തൈ മയൻഗ്ഗുനേരം അന്തര വൈകുണ്ഠമോട് എല്ലാം കാട്ടിനാൻ

ചരണം 6 
========

തൊട്ടിലിലെ പിള്ളൈ കിള്ളി വിട്ടതും അവൈ അലറാ 
വിട്ട കാരിയം അഗല വെണ്ണൈ തിന്ട്രാൻ 
കട്ടിന കണ്ട്രൈ അവിഴ്ത്തു എറ്റിയും ഒളിത്തു വിട്ടു 
മാറ്റിലാത്ത് തുംബൈ കഴുത്തിൽ മാട്ടി കൊണ്ടാൻ 
വിട്ടു വിട്ടു അമ്മേ എന്ട്രൻ കണ്ട്രിനെപ്പോലെ 
അട്ടിയില്ലത്ത മാടും അമ്മ എന്ട്രതെ 
കിട്ടിന കുവലയോടും എത്തിനാൽ ഉൻ സെൽവ മഗൻ 
പാതിയിൽ കുറവായ്യിടം പാലൈ ഊറ്റുറാൻ അടീ

ചരണം 7 
========

ചുത്തി ചുത്തി എന്നൈ വന്തു അത്തൈ വീട്ടു വഴി കേട്ടാൻ 
ചിത്തത്തുക്കു ഏറ്റും വരൈ ശൊല്ലി നിന്ട്രേൻ 
അത്തുടൻ വിട്ടാനോ പാറും ആത്തൻങ്കരൈ വഴികേട്ടേൻ 
അത്തനേയും ശൊല്ലി വിട്ട് നിന്ട്രേൻ 
വിത്തഗമായ് ഒന്ട്രു കേട്ടാൻ നാണം ആഗുതേ 
മുത്തത്തുക്ക് വഴി കേട്ട് സത്തം ഇട്ടാന്ടീ 
അത്തനൈ ഇടം കൊടുത്തു മെത്തവും വളർത്തു വിട്ടൈ 
ഇത്തനൈ അവനൈ ശൊല്ല കുത്തം ഇല്ലൈയേയടീ

ചരണം 8 
========

വെണ്ണൈ വെണ്ണൈ തരും എന്ട്രാൻ വെണ്ണൈ തന്താൽ തിന്ട്രുവിട്ടു പെണ്ണൈ തരും എന്ട്രു കേട്ടു കണ്ണടിയ്ക്കിറാൻ 
വനമയിൽ നൃത്തമാടി മണ്ണീനൈ പാദത്താൽ എട്രി കണ്ണീലേ വിട്ടു കളൈവതിനാൻ 
പണ്ണിശയും കുഴൽ ഊതിനാൻ കേട്ട് നിന്ട്ര പൻബിലെ അരുഗിൽ വന്തു വമ്പുകൾ ചെയ്താൻ 
പെണ്ണീനാട്ടുകെന്ട്രു വന്താൽ പുണ്ണീയങ്ങൾ കോടി കോടി എണ്ണി ഉനക്കങ്ങുമാടി കണ്ണൈമൈയ്യൈ പോഗുതടീ

ചരണം 9 
=======

മുന്തനാൾ അന്തിനേരത്തിൽ സൊന്തമുടൻ കിട്ടേ വന്തു വിന്തൽഗൽ പലാവും ശെയ്തു വിലയാടിനാൻ 
പണ്ടളാവാഗിലും വെണ്ണൈ തന്താൽ വിടുവേനെന്ട്രു മുണ്ടുകിളൈ തൊട്ടിഴുത്ത് പോരാടിനാൻ 
അന്ത വാസുദേവൻ ഇവൻ തന്നാടീ യശോദേ മൈന്താൻ എന്നാ തൊട്ടിഴുത്തു മടിമേൽ വൈത്തേൻ വൈത്താൽ 
സുന്ദര മുഗത്തൈ കണ്ടു ചിന്തൈ മയൻഗ്ഗുനേരം അന്തര വൈകുണ്ഠമോട് എല്ലാം കാട്ടിനാൻ



വ്യാഖ്യാനം

=========== 


ഊത്തുക്കാട് വെങ്കിട സുബ്ബയ്യർ ശ്രീകൃഷ്ണലീലകളെ ആസ്പദമാക്കി രചിച്ച കീർത്തനതൃയങ്ങളിൽ ആദ്യത്തേതാണിത്.

ഒരു കോടതി വ്യവഹാരത്തിൻറ്റെ മാതൃകയിൽ ഉള്ള ഈ 3 കീർത്തനങ്ങളിൽ, "തായേ യശോദേ" എന്ന ആദ്യത്തേതിൽ പരാതിക്കാർ അഥവാ വാദികളായ ഗോപസ്ത്രീകളുടെ ശ്രീകൃഷ്ണനെതിരായുള്ള മൊഴികളാണ്.

മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ "ഇല്ലൈ ഇല്ലൈയമ്മാ" എന്ന കൃതിയിൽ ശ്രീകൃഷ്ണൻ തനിയ്ക്കെതിരായ കുറ്റപത്രത്തെ ഖണ്ഡിച്ച് വാദങ്ങൾ നിരത്തുന്നു.

മധ്യാവതി രാഗത്തിൽ ചിട്ടപ്പെടുത്തിയ "പേശാതെ പോംഗലടീ " എന്ന കൃതിയിൽ ജഡ്ജിയും അതിനുപരി ശ്രീകൃഷ്ണൻറ്റെ മാതാവുമായ യശോദയുടെ സ്വാഭാവികമായും മകനനുകൂലമായ വിധിപ്രസ്താവന ആണുള്ളത്.

ഒരു കാലത്ത് ചെമ്പൈ, ഡി,കെ.ജയരാമൻ ഒക്കെ ഈ മൂന്ന് കീർത്തനങ്ങൾ ഒന്നിനു പുറകെ ഒന്നായി ആലപിച്ച് സംഗീതസഭകളെ സമ്പന്നമാക്കിയിരുന്നു .

യശോദയോട് ബാലനായ ശ്രീകൃഷ്ണന്റെ കുസൃതികളുടെ പരാതി കെട്ടഴിയ്ക്കുന്ന ഗോപികസ്ത്രീകളെ ആണീ കീർത്തനത്തിൽ ദൃശ്യമാകുന്നത്; അവർ ഒന്നായി പറയുന്ന പല്ലവിയും അനുപല്ലവിയും, പിന്നീട് 6 ഗോപസ്ത്രീകളുടെ വെവ്വേറെ പരാതികളും, അവയിൽ രണ്ടെണ്ണം ആവർത്തിയ്ക്ക-പ്പെടുന്നതുമായാണ് ചരണങ്ങൾ.

പല്ലവി 
=====

അല്ലയോ ശ്രീകൃഷ്ണന്റെ മാതാവായ യശോദേ... നിന്നിലൂടെ ഈ ഇടയകുലത്തിൽ വന്നു പിറന്ന മായക്കാരാൻ ഗോപാലകൃഷ്ണൻ ചെയ്യുന്ന സൂത്രവിദ്യകളും ശല്യങ്ങളും നീ കേട്ടാലും, അറിഞ്ഞാലും..

അനുപല്ലവി 
========

അല്ലയോ യുവതീ... നീ കേട്ടാലും ..നിന്റെ മകനെ പോലെ വികൃതിയായ മറ്റൊരു ബാലനെ ഈ ലോകത്ത് തന്നെ മറ്റാരും കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല.

ചരണം 1 
=======

ആദ്യത്തെ ഗോപസ്ത്രീ പറയുന്നു -

കഴിഞ്ഞദിവസം കാലിൽ കൊഞ്ചുന്ന ചിലമ്പണിഞ്ഞും, കയ്യിൽ കുലുങ്ങുന്ന വളകൾ അണിഞ്ഞും, മാറിൽ ആടിയുലയുന്ന മുത്തുമാലയണിഞ്ഞും കോമളരൂപനായി അവൻ എന്റെ വീടിനു വെളിയിൽ വാതിൽപ്പടിയ്ക്കൽ വന്നു. കാലുകളും കയ്യുകളും അതിമനോഹരമായി താളത്തിൽ ചലിപ്പിച്ച് ഈ നീലവർണ്ണൻ അവിടെ മോഹനനർത്തനമാടി. അവന്റെ ആ കുട്ടിത്തമാർന്ന ചലനങ്ങളിൽ മയങ്ങിയ ഞാൻ ബാലനല്ലേ എന്ന് കരുതി അവനെ അരുകിൽ ചേർത്ത് നിർത്തുകയും , ഉത്സാഹത്തോടെ ഉയർത്തി ആലിംഗനം ചെയ്തതും, എന്നെ ഞെട്ടിച്ച് കൊണ്ട് അവൻ , എന്റെ ഭർത്താവ് പ്രണയപൂർവ്വം പരിരംഭണം ചെയ്ത് ചുംബിയ്ക്കുന്ന രീതിയിൽ ചുണ്ടിൽ ചുംബിച്ചു കളഞ്ഞു. നിന്റെ മകൻ ബാലനോന്നുമല്ല, ജാലവിദ്യകളുമായി യുവസഹജമായ ചേഷ്ടകളോടെ ഇറങ്ങിയിരിയ്ക്കുന്ന അവൻ, എന്റെ അനുമതിയില്ലാതെ ചെയ്ത ഈവക പ്രവൃത്തി മറ്റുള്ളവർ അറിയുകയാൽ എനിയ്ക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത വിധം ഞാൻ അപമാനിതയാക്കിയിരിയ്ക്കുന്നു.

ചരണം 2 
=======

രണ്ടാമത്തെ ഗോപസ്ത്രീയുടെ പരാതി അവരുടെ വീട്ടിൽ വന്ന വിരുന്നുകാരെ അപമാനിച്ചതിനെ കുറിച്ചാണ്.

അന്നൊരു നാൾ എന്റെ വീട്ടിൽ കുറച്ച് അതിഥികൾ വന്നിരുന്നു, അവർ ഗാഢമായി ഉറങ്ങുന്ന നേരത്താണ് കണ്ണന്റെ വരവ്. വീട്ടിൽ കരുതിയിരുന്ന മുഴുവൻ അവൻ കഴിച്ചു തീർത്തു എന്നു മാത്രമല്ല, പോകുന്നവഴി ബാക്കി വന്ന വെണ്ണ ഉറങ്ങിക്കിടന്നവരുടെ വായിൽ നിറച്ചിട്ടാണവൻ അപ്രത്യക്ഷനായത്. ഉറക്കത്തിൽ തിരിഞ്ഞ അതിഥികൾ വെണ്ണപുരണ്ട മുഖവുമായി ഉറക്കമുണർന്നപ്പോൾ, അവരെ വെണ്ണകട്ടവർ എന്ന് വരുത്തിത്തീർക്കാൻ, അപമാനിയ്ക്കാൻ ഞങ്ങൾ ചെയ്തത് എന്ന പഴിയും കേൾക്കേണ്ടി വന്നു. കുറ്റം ചെയ്തതവനും അത് കാരണം ദ്രവ്യനഷ്ടവും, മാനനഷ്ടവും ഉണ്ടായത് ഞങ്ങൾക്കും. ഇത് പോലെ ഒരു കുട്ടിയുടെ പിതാവാകാൻ ആ നന്ദഗോപർ എന്ത് മുജ്ജന്മപാമമാണോ ചെയ്തത്? എന്തായാലും ഇത് കുറച്ച് കടന്ന കയ്യായിപ്പോയി!

ചരണം 3 
=======

മൂന്നാമത്തെ ഗോപസ്ത്രീ ആരോപിയ്ക്കുന്നത് വളരെ ഗുരുതരമായ ഒരാരോപണമാണ്. ഇത് പല പുതിയ അവതരണങ്ങളിലും ഒഴിവാക്കപ്പെടുന്നു. ഒരു പക്ഷേ കൃഷ്ണന്റെ പ്രായവും ഈ ആരോപണത്തിന്റെ സ്വഭാവവും തമ്മിലുള്ള ഒരു പൊരുത്തക്കേടാവാം കാരണം. ഏതായാലും മൂലകൃതിയിൽ നിന്നും ഞാൻ ഇവിടെ അത് ഉദ്ധരിയ്ക്കുകയാണ്.

അല്ലയോ മാതാവായ യശോദേ... ഈ അടുത്തകാലത്ത് എന്റെ മകന്റെ വിവാഹം നടക്കുകയും എന്റെ മരുമകൾ ഞങ്ങളുടെ കുടുംബത്തിൽ എത്തി സന്തോഷത്തോടെ കഴിയുകയും, കുടുംബമാകെ ഒരു പുതിയ ആനന്ദം നിറയുകയും ചെയ്തു. വൃന്ദാവനത്തിൽ പുതിയതായ ആ പെണ്‍കുട്ടി കഴിഞ്ഞ ദിവസം യമുനയുടെ കരയിലേയ്ക്ക് ഒറ്റയ്ക്ക് പോയി. അവൾ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ കൃഷ്ണൻ അവളെ ആർക്കും കണ്ടുപിടിയ്ക്കാനാവാത്ത, സംശയം ജനിപ്പിയ്ക്കാത്ത ഏതോ അജ്ഞാതകേന്ദ്രത്തിൽ കൂട്ടിക്കൊണ്ട് പോയി വളരെ അധികം സമയം ചിലവഴിച്ചു. കൃഷ്ണന്റെ മാസ്മരികമായ താമരക്കണ്ണുകൾ അവളെ മയക്കിയതിനാൽ അവൾക്ക് അവനെ നിരസിയ്ക്കാനും എതിർക്കാനും കഴിയാതെ പോയി. അവൾക്ക് ആ മാന്ത്രികത നിറഞ്ഞ മായക്കണ്ണുകളെ അനുസരിയ്ക്കാനും അവനെ പിന്തുടരാനും മാത്രമേ കഴിഞ്ഞുള്ളൂ.

അവർ രണ്ടാളും അടുത്ത ദിവസ്സം നേരം പുലരായപ്പോഴാണ് തിരിച്ചെത്തിയത്. മരുമകളെ കാണാതെ വിഷമിച്ച് കാത്തിരുന്ന എന്നോട് കൃഷ്ണൻ പറഞ്ഞു "ഞാൻ അമ്മയുടെ മകൻ തന്നെയാണ്, അതിനാൽ യാതൊരു ശബ്ദവും ഉണ്ടാക്കാതെ, തടസ്സവും പറയാതെ എനിയ്ക്ക് കുറെയേറെ വെണ്ണ തന്നാലും". അവന്റെ മായക്കണ്ണുകൾക്ക് മുന്നിൽ ഞാനും അനുസരിച്ച് പോയി.

ഈ സംഭവത്തിനു ശേഷം വിവാഹപ്രായമായ പെണ്‍കുട്ടികൾ ഉള്ളവരോ, വീട്ടിൽ യുവതികൾ ഉള്ളവരോ ആയ വൃന്ദാവനത്തിലെ ജനങ്ങളെല്ലാം കൃഷ്ണനെ പറ്റിയുള്ള ഭയത്താൽ ഉറക്കമില്ലാതെ ആണ് ജീവിയ്ക്കുന്നത്. അല്ലയോ നീതിമയീ ..നീ തന്നെ പറയൂ... ഞങ്ങൾ എന്ത് ചെയ്യണം ഈ കൃഷ്ണനെ നിലയ്ക്ക് നിർത്താൻ?

(ഇവിടെ "പങ്കയ കണ്ണാൽ മയക്കി" എന്ന പ്രയോഗം കൃഷ്ണന്റെ "ഹിപ്പ്നോട്ടിക്ക്" കണ്ണുകളെ സുന്ദരമായി എന്നാൽ ഹൊറർ ഫാന്റസ്സി ആയി അവതരിപ്പിയ്ക്കുന്നു.)

ചരണം 4 
=======

നാലാമത്തെ ഗോപസ്ത്രീയുടെ പരാതി പെണ്‍കുട്ടികളെ പാട്ടിലാക്കുന്നതിനെ പറ്റിയാണ്.

വെണ്ണ വേണം വെണ്ണ വേണം എന്ന് ചോദിച്ചാണവൻ വീട്ടിലേയ്ക്ക് വന്നത്; എന്നാൽ വെണ്ണ നല്കിയത് വാങ്ങിക്കഴിച്ചിട്ട് ഒരു കണ്ണീറുക്കിക്കാട്ടി ഇനി ഈ പെണ്ണിനെ വേണം എന്നായി അവൻ. അതിമനോഹരമായി വർണ്ണമയിലിനെ പോലെ നൃത്തം വച്ചു തുടങ്ങിയ അവൻ, ആ നൃത്തച്ചുവടുകൾക്കിടയിൽ എന്റെ കണ്ണീലേയ്ക്ക് മണ്ണ് വാരിയിട്ടു, അവന്റെ ലക്‌ഷ്യം നിറവേറ്റി. അവന്റെ മുരളിയിൽ നിന്ന് അതിസുന്ദരമായ ഗാനങ്ങൾ ഒഴുകിത്തുടങ്ങി; എന്നാൽ അതിൽ മുഴുകി എല്ലാം മറന്നിരിയ്ക്കുമ്പോൾ,പെണ്‍കുട്ടികളുടെ അരികിലേയ്ക്ക് വന്ന് അവൻ ശൃംഗാരലീലകൾ ആടിത്തിമിർത്തു.അല്ലയോ, യശോദേ, നീയവനിൽ ഒരു കണ്ണ് വച്ച് അവന്റെ അതിക്രമങ്ങൾ നിയന്ത്രിച്ചാൽ, അതീ വൃന്ദാവനത്തിലെ പെണ്‍കുട്ടികളോട് ചെയ്യുന്ന വലിയ ഉപകാരമാവും; അവരുടെ പ്രാർത്ഥനയാൽ നിനക്ക് കോടി കോടി പുണ്യവും ലഭിയ്ക്കും.

ചരണം 5 
=======

(കൃഷ്ണനെതിരായ പരാതികൾക്കിടയിൽ എന്തെങ്കിലും നല്ലത് പറയുന്ന, യശോദയേയും വസുദേവരേയും, കൃഷ്ണനേയും വഴക്ക് പറയാത്ത ഒരേയൊരു ഗോപസ്ത്രീ ആണ് 5ആം ചരണത്തിൽ; അതിനാൽ തന്നെ 9ആം ചരണത്തിൽ ഇത് ആവർത്തിയ്ക്കുന്നു.)

മിനിഞ്ഞാന്ന് എന്റെ ഒരു അടുത്ത ബന്ധു എന്ന പോലെ അവൻ എന്റെ സമീപത്തെത്തി വിവിധ കളികൾ പുതിയ രീതിയിൽ കളിച്ച് കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ അരികിൽ വന്ന് വസ്ത്രത്തിൽ പിടിച്ചിട്ട്, ഒരു വലിയ ഉരുള വെണ്ണ തന്നാൽ മാത്രമേ പിടിവിടുകയുള്ളൂ, അവിടെ നിന്നും അനങ്ങാൻ കൂടി അനുവദിയ്ക്കൂ എന്ന് പറഞ്ഞു സാരിയിൽ വലിച്ച് തുടങ്ങി. ദാ.. ഈ നിൽക്കുന്ന വസുദേവപുത്രൻ ഒരു ചെറിയ കുട്ടിയല്ലേ? എന്ന് കരുതി ഞാൻ ഇവനെ വലിച്ചുയർത്തി എന്റെ മടിയിലിരുത്തി. ഞാൻ ഇവന്റെ ഈ ഓമനമുഖം എന്റെ സ്വന്തം മകന്റേത് എന്ന പോലെ നോക്കി രസിച്ചിരിയ്ക്കേ, ഇവൻ എനിയ്ക്ക് വൈകുണ്ഠമടക്കം മൂന്ന് ലോകവും കാട്ടിത്തന്നു. ഹോ.. എന്തൊരു കാഴ്ച്ചയായിരുന്നു അത്... അല്ലയോ യശോദേ... നീയും നിന്റെ ഈ മകനും അനുഗ്രഹീതർ തന്നെ..

ചരണം 6
=======

അൽപ്പം അതിരു കടന്ന തീറ്റഭ്രമവും, കുസൃതിയാണീ ഗോപസ്ത്രീയ്ക്ക് പറയാനുള്ളത്.

എന്റെ കുഞ്ഞ് തൊട്ടിലിൽ കിടന്നുറങ്ങവേ കൃഷ്ണൻ വന്ന്, കുഞ്ഞിനു നല്ല നോവത്തക്ക വിധം ഒരു നുള്ളു കൊടുത്തു. കുഞ്ഞ് ഉറക്കെ കരഞ്ഞ് തുടങ്ങിയപ്പോൾ അതിനെ നോക്കാൻ ഞാൻ പോയി, ആ തക്കത്തിൽ കൃഷ്ണൻ വീട്ടിലിരുന്ന വെണ്ണ മുഴുവൻ കട്ടുതിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ കണ്ടത് ഇവൻ എന്റെ പശുക്കുട്ടിയെ കഴുത്തിലെ കയർ അഴിച്ച് ഓടിച്ച് വിടുന്നതാണ്. ഞാൻ നോക്കി നിൽക്കേ ഇവൻ ആ കിടാവിന്റെ കയർ സ്വന്തം കഴുത്തിൽ കെട്ടി, പശുക്കിടാവിന്റെ അതേ രീതിയിൽ "അമ്മാ...അമ്മാ.." എന്ന് വിളിച്ചു കൊണ്ട് കറവയുള്ള തള്ളപ്പശുവിന്റെ അടുക്കലേയ്ക്ക് ചെന്ന്, അകിടിൽ മുട്ടിത്തുടങ്ങി. തന്റെ കുട്ടിയെന്ന് കരുതി ആ പശുവും ആവശ്യത്തിനു പാൽ ചുരത്തിക്കൊടുക്കവേ.. അതെല്ലാം ഊറി കുടിച്ച് ഇവൻ ഓടിമറഞ്ഞു. ഹോ.. എത്രയാണിവനെ കൊണ്ടുള്ള ഉപദ്രവങ്ങൾ? അല്ലയോ.. യശോദേ.. ഇവനെ മേലിൽ ഇതാവർത്തിയ്ക്കാത്ത വിധം ഉചിതമായി ശിക്ഷിച്ചാലും..

ചരണം 7
=======

അടുത്ത ഗോപസ്ത്രീ പറയുന്നത് വളർത്ത് ദോഷത്തെപ്പറ്റിയാണ്.

ഒരു ദിവസം ഇവൻ എന്റെ പക്കൽ വന്ന്, ചുറ്റിക്കറങ്ങി അമ്മായിയുടെ വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചു; എനിയ്ക്ക് കഴിയുന്ന രീതിയിൽ ഞാൻ പറഞ്ഞ് കൊടുത്തെങ്കിലും അവൻ പോകാൻ തയ്യാറായില്ല. പിന്നീട് പുഴയോരത്തെയ്ക്കുള്ള വഴി ചോദിച്ച് തുടങ്ങി; ഇത്തവണയും കഴിയുന്ന രീതിയിൽ ഞാൻ പറഞ്ഞ് കൊടുത്തു. പിന്നീടവൻ സൂത്രത്തിൽ ചോദിച്ചത് എന്നെ നാണം കെടുത്തിക്കളഞ്ഞു " എന്റെ ഒരു ചുംബനം കിട്ടാനുള്ള വഴി ഏതാണെന്നായിരുന്നു അവന്റെ ചോദ്യം! ആദ്യം പതുക്കെ ചോദിച്ച അവൻ പിന്നീട് ഉറക്കെ അതിനായി ശബ്ദമുണ്ടാക്കി എന്നെ വിഷമിപ്പിച്ചു. അല്ലയോ യശോദെ.. ഇവനെ ഒന്നും തന്നെ പറഞ്ഞിട്ട് കാര്യമില്ല, അവന്റെ കുറ്റമല്ല, നീയിവന് വളരെയധികം സ്വാതന്ത്ര്യം കൊടുക്കുന്നതിനാലാണിങ്ങനെയൊക്കെ സംഭവിയ്ക്കുന്നത്, നീ വളരെ മോശമായാണിവനെ വളർത്തിക്കൊണ്ട് വരുന്നത്.

ആലാപനം - സുധാ രംഗനാഥൻ


ആലാപനം - ചെമ്പൈ വൈദ്യനാഥഭാഗവതർ - Part 1

ആലാപനം - ചെമ്പൈ വൈദ്യനാഥഭാഗവതർ - Part 2

No comments:

Post a Comment