പല്ലവി
=======
അലൈ പായുതേ... കണ്ണാ..
എന്‍ മന മിഗ
അലൈ പായുതേ...
ഉന്‍ ആനന്ദ മോഹന
വേണു ഗാനമതില്‍
അലൈപായുതേ കണ്ണാ
എന്‍ മന മിഗ
അലൈപായുതേ...
അനുപല്ലവി
============
നിലൈ പെയരാത് കണ്ണാ...
ശിലൈ പോലവേ നിന്‍ട്ര
നേരം ആവതറിയാമലേ മിഗ
വിനോദമാന മുരളീധരാ... എന്‍ മനം
ചരണം
=======
തെളിന്ത നിലവ് പട്ടപഗല്‍ പോൽ എരിയുതേ...
ഉൻ ദിക്കൈ നോക്കി എൻ ഇരുപുരുവം നെരിയുതേ..
കനിന്ത ഉന്‍ വേണുഗാനം ...
കനിന്ത ഉന്‍ വേണുഗാനം കാറ്റ്രില്‍ വരുകുതേ
കണ്‍ഗള്‍ സൊരുകി ഒരു വിധമായ് വരുഗുതേ
കദിത്ത മനതില്‍ ഉരുത്തി പദത്തൈ
എനക്ക് അലൈത്ത് മഗിഴ്ത്തവാ
ഒരു തനിത്ത വനത്തില്‍ അണൈത്ത് എനക്ക്
ഉണര്‍ച്ചി കൊടുത്ത് മുഗിഴ്ത്തവാ
കലിയകടല്‍ അലൈയിനില്‍ കതിരവന്‍ ഒളിയനായ്
ഇണൈയിരു കഴലന കളിത്തവാ
കതറി മനമുരുകെ നാനഴൈക്കവോ
ഇതരമാതരുടെ നീ കളിക്കവോ
ഇതുതകുമോ ഇതു മുറൈയോ ഇത് ധര്‍മ്മം താനാ
കുഴലൂതിടും പൊഴുത് ആടിടും കുഴൈകള്‍ പോലവേ
മനത് വേദനൈ മികവൊട്
വ്യാഖ്യാനം
===========
പല്ലവി
=======
തിരമാലകൾ ഉയരുന്നു....കൃഷ്ണാ..
എൻറ്റെ മനസ്സിനുള്ളിൽ
തിരമാലകൾ ഉയരുന്നു....
നിൻറ്റെ ആനന്ദദായകവും മോഹിപ്പിയ്ക്കുന്നതുമായ
മുരളീഗാനം കാതിൽ മുഴങ്ങവേ...
തിരമാലകൾ ഉയരുന്നു....കൃഷ്ണാ..
എൻറ്റെ മനസ്സിനുള്ളിൽ
തിരമാലകൾ ഉയരുന്നു....
അനുപല്ലവി
============
നീ കാരണം ചലിയ്ക്കാനാവാതെ
ശിലാപ്രതിമ പോലെ ഞാൻ നിന്നു പോകുന്നു
എൻറ്റെ മനസ്സിൽ എത്രയും വിനോദമുണർത്തുന്ന പുല്ലങ്കുഴൽക്കാരാ...
സ്വയം മറന്ന ഞാൻ നേരം കടന്നു പോകുന്നതറിയുന്നില്ല
ചരണം
=======
ഈ രാത്രിയിലെ തെളിവാർന്ന നിലാവ് പ്രഭാതസൂര്യനെ പോലെ തിളക്കമാർന്ന് നിൽക്കുന്നു
എൻറ്റെ രണ്ട് കണ്ണൂകളുടേയും ഉയർത്തിയ പുരികക്കൊടികൾ എട്ട് ദിക്കുകളിലും നിന്നെ തിരയുന്നു
നിൻറ്റെ ആർദ്രത നിറഞ്ഞ വേണുഗാനം തെന്നലിൽ ഒഴുകി വരുന്നു
എൻറ്റെ കണ്ണുകൾ സന്തോഷാശ്രുക്കളാൽ തുളുമ്പി അടഞ്ഞ് ഞാൻ നിർവൃതിയിൽ ലയിയ്ക്കുന്നു
തുളുമ്പുന്ന സംഗീതധാരയായി നീ ആ മധുരക്കനി നീ എനിയ്ക്ക് വാഗ്ദാനം ചെയ്യുകയാണോ?
എന്നിലെ വികാരങ്ങൾ ഉണർത്തി, ഉന്മാദം പകരാനുള്ള നിൻറ്റെ വരവിനു മുന്നൊരുക്കം നടത്തുകയാണോ?
വിജനമായ വനത്തിൽ വച്ച് കരവലയത്തിൽ അഭയം തന്ന് ആശ്ലേഷിച്ച് എനിയ്ക്ക്
വികാരവായ്പ്പുകൾ നൽകി നിർവൃതിയിലാറാടിയ്ക്കാനോ?
കലിയിളകി ആഞ്ഞടിയ്ക്കുന്ന കടൽത്തിരമാലകളിൽ സൂര്യൻ കുസൃതിയോടെ കളിയ്ക്കുമ്പോലെ
ക്ഷുഭിതമായ് എൻറ്റെ മനസ്സിലെ സാഗരത്തോടും നീ കളിയ്ക്കുകയാണോ?
നിസ്സഹായ ആയി ഞാൻ മനമുരുകി കരഞ്ഞ് നിന്നെ വിളിയ്ക്കുമ്പോൾ..
നീ മറ്റ് ഗോപികമാരോടൊപ്പം കേളികളാ-ടുകയാണോ?
ഇതു നിനക്ക് ഉചിതമാണോ?
ഇത് നിൻറ്റെ രീതിയാണോ?
ഇത് ധർമ്മം തന്നെയോ?
നീ ആ പുല്ലാങ്കുഴൽ ഊതുമ്പൊൾ നിന്റെ കാതിലെ രത്നകുണ്ഡലങ്ങൾ ആടുന്നത് പോലെ
എൻറ്റെ മനസ്സും അതി കഠിനമായ വേദനയോടെ ചാഞ്ചാട്ടമാടുന്നു.
തിരമാലകൾ ഉയരുന്നു....കൃഷ്ണാ..
എൻറ്റെ മനസ്സിനുള്ളിൽ
തിരമാലകൾ ഉയരുന്നു....
ആലാപനം - സുധാ രംഗനാഥൻ
വയലിനിൽ - കുന്നക്കുടി വൈദ്യനാഥഭാഗവതർ
No comments:
Post a Comment