പല്ലവി
=====
രാഗസുധാരസ പാനമുജ്ജേസീ
രഞ്ജില്ലവേ ഓ മനസ്സാ
അനുപല്ലവി
=========
യാഗ യോഗ ത്യാഗ
ഭോഗ ഫലമു സങ്കേ
ചരണം
======
സദാശിവമയമഗു നാദോംകാര സ്വര
വ്യാഖ്യാനം
========
പല്ലവി
=====
സംഗീതത്തിലൂടെ.. രാഗമാകുന്ന അമൃതരസം... ആവോളം പാനം ചെയ്തിട്ടും നിനക്ക് പരമമായ ആനന്ദത്തിന്റെ ഉന്മാദാവസ്ഥ ഉണ്ടാകുന്നില്ലേ .. ഓ.. മനസ്സേ...
അനുപല്ലവി
=========
ഈ അമൃത സംഗീതധാരയിൽ യാഗങ്ങളുടെ, യോഗയുടെ, ത്യാഗത്തിന്റെ, ഭോഗത്തിന്റെ എല്ലാം ഫലങ്ങൾ അടങ്ങിയിരിയ്ക്കുന്നു.
ചരണം
======
പ്രപഞ്ചനാഥനായ സദാശിവൻ തന്റെ പൂർണ്ണമായ സാന്നിദ്ധ്യത്താൽ സമ്പുഷ്ടമാക്കിയ പ്രണവ മന്ത്രത്തിൽ ഇഹലോകത്തിൽ നിന്ന് ജീവന്മുക്തരായ ആത്മാക്കൾ പോലും ആസ്വദിച്ചാനന്ദിയ്ക്കുന്നത് എളിയവനായ ത്യാഗരാജൻ തിരിച്ചറിയുന്നു.
ജീവാത്മാക്കൾ എന്ന നിലയിൽ നിന്നു പരമാത്മാവിന്റെ ഭാഗം എന്ന നിലയിലേയ്ക്ക് മാറിയ ആത്മചൈതന്യം പ്രണവമന്ത്രത്തിന്റെ സംഗീതാത്മകമായ ധാരയിലൂടെ നിയന്ത്രിയ്ക്കപ്പെടുന്നു അഥവാ ആശയവിനിമയം നടത്തുന്നു എന്ന രഹസ്യം ഇതാ ത്യാഗരാജന് മുന്നിൽ അനാവരണം ചെയ്യപ്പെട്ടിരിയ്ക്കുന്നു.
ആത്മാവിനീ മണ്ണിൽ ബന്ധമില്ല
സ്വന്തം ദേഹവുമായൊരു ബന്ധമില്ല
ആത്മാക്കൾ തമ്മിലെ ബന്ധമുള്ളൂ
പരമാത്മാവും ആയുള്ളോരാത്മ ബന്ധം
ആ പരസ്പര ബന്ധപ്പെടൽ പ്രണവം എന്ന സദാശിവപൂരിതമായ സ്വരധാരയിലൂടെ ആണെന്ന് വ്യാഖ്യാനിയ്ക്കാം.
സനാതനധർമ്മത്തിലെ പ്രണവം (ഒരുപക്ഷേ ബിഗ്ബാംഗ് തിയറിയിലെയും) - അതിരുകളില്ലാതെ നിറഞ്ഞ് നിന്ന ഖരമോ, ദ്രവമോ, വാതകമോ, പ്ലാസ്മയോ എന്നറിയാത്ത തമസ്സ് ആകുന്ന പ്രളയം, അതിനുള്ളിൽ സ്ഥിതി ചെയ്ത പ്രകാശബിന്ദുവിൽ കടന്ന ഈശ്വരൻ (വിഗോർ) ഒന്ന് വട്ടം ചുറ്റിയപ്പോൾ ഭ്രമണം ഉയർത്തിയ നാദം.... ഖരതമസ്സ് മദ്ധ്യത്തിലേയ്ക്ക് കേന്ദ്രീകൃതമായി ലിംഗാകൃതിയിൽ അനന്തമായി അച്ചുതണ്ടായി മാറിയപ്പോൾ ഉയർന്ന നാദം... മദ്ധ്യഖരതമസ്സ് ഒഴിഞ്ഞപ്പോൾ അനന്തമായി അവശേഷിച്ച ലഘുതമസ്സായ പ്രാപഞ്ചികമാദ്ധ്യമത്തിന്റെ അലയൊലികളുടെ നാദം... മദ്ധ്യഖരതമസ്സിൽ നിന്നൊരു ഭാഗം ജ്യോതിർ ഭാവത്തിൽ അടർന്ന് പ്രാപഞ്ചികമാദ്ധ്യമത്തിലേയ്ക്ക് നിപതിച്ച് (ഇറപ്ഷൻ) അനന്തമായി ചിതറി തമ്മിലിടിച്ച് പ്രദിക്ഷണവും അപ്രദിക്ഷണവും (ബിഗ്ബാംഗ് ) ചെയ്തപ്പോൾ ഉയർന്ന നാദം...അനന്തമായി തുടരുന്ന ആ നാദത്തിൽ വിലയം കൊണ്ട് പ്രതിധ്വനിയ്ക്കുന്ന ചലനങ്ങളുടെ നാദങ്ങൾ.... പിന്നീട് തണുത്ത തേജോഗോളങ്ങളിൽ ജീവധാരയായ ജ്വലിയ്ക്കുന്ന ജീവനായി തേജോഗോളങ്ങളെ ആശ്രയിച്ച് ജീവിയ്ക്കുന്ന പാടുന്ന കുയിലും, കരയുന്ന തവളയും, കുരയ്ക്കുന്ന നായയും, അലറുന്ന സിംഹവും, മറ്റ് ജീവജാലങ്ങളും, അവയാൽ നിയന്ത്രിക്കപ്പെടുന്ന ശബ്ദിയ്ക്കുന്ന വാഹനങ്ങളും, യന്ത്രങ്ങളും, പ്രഷർകുക്കർ വരെ പുറപ്പെടുവിയ്ക്കുന്ന ശബ്ദങ്ങളെല്ലാം അലിഞ്ഞും പ്രതിധ്വനിച്ചും നിലനിൽക്കുന്ന പ്രപഞ്ചത്തിന്റെ സംഗീതം.

ആലാപനം - കെ.ജെ.യേശുദാസ്സ്
No comments:
Post a Comment