പല്ലവി
=====
നഗുമോമു ഗനലേനി നാ ജാലി തെലിസി
നനു ബ്രോവാ രാദാ ശ്രീ രഘുവര നി
അനുപല്ലവി
=========
നഗരാജാ ധര നിദു പരിവാരുലേല
ഒഗി ബോധന ജെസേ വാരലു ഗാരേ അതുലുന്ദുദുരേ
ചരണം
=====
ഖഗരാജു നിയാനതി വിനി വേ ഗാ ചനലേതു
ഗഗനാനി കിലകു ബഹു ദൂരം ബനിനാഡോ
ജഗമേലേ പരമാത്മാ എവരി തോ മൊരലിടുതു
വഗജു പകുതാളനു നന്നേലു കോരാ ത്യാഗരാജനുന്നതി
വ്യാഖ്യാനം
========
========
പല്ലവി
=====
=====
നഗു - മന്ദഹാസം
മോമു - മുഖം
ഗന - ദർശ്ശനം
ലേനി - സാധിയ്ക്കാതെ വരിക
നാ - എന്റെ
ജാലി - ദുരവസ്ഥ
തെലസ്സി - തിരിച്ചറിയുക
നനു - എനിയ്ക്ക്
ബ്രോവാ - സംരക്ഷണം നൽകുക
രാദാ - ഇല്ലേ?
ശ്രീ രഘുവരാ - അല്ലയോ ശ്രീരാമാ..
നി - അവിടുന്ന്
അല്ലയോ രഘുവംശ കുലോത്തമാ.. ശ്രീരാമാ....അങ്ങയുടെ കനിവാർന്ന മന്ദഹാസഭരിതമായ മുഖദർശ്ശനമില്ലാതെ ഞാൻ ദുസ്സഹമായ പീഡയനുഭവിയ്ക്കുന്നു. എന്റെ ഈ ദുരവസ്ഥ തിരിച്ചറിയുന്ന അവിടുന്ന് എനിയ്ക്ക് ദർശ്ശനം തന്ന് എന്നെ അനുഗ്രഹിയ്ക്കയില്ലേ?
അനുപല്ലവി
=========
നഗ - പർവ്വതങ്ങൾ
രാജ - അധിപൻ
ധര - ഉയർത്തിയ, ഭാരം വഹിച്ച
നിദു - നിന്റെ
പരിവാരുലു - സേവകവൃന്ദം
ഒഗി - ശരിയായ
ബോധന - അറിയിപ്പ്, ഉപദേശം
ജെസേ - അവതരിപ്പിയ്ക്കുന്ന
വാരലു - ഒരുവൻ
ഗാരേ - ആണോ?
അതുലു - അങ്ങനെ തന്നെ
ഉന്ദുദുരേ - അവർ തുടരുക
പർവ്വതരാജാവിനെ ശരീരത്താൽ താങ്ങി നിർത്തിയവനേ... നിനക്ക് ചുറ്റുമുള്ള പരിവാരവൃന്ദങ്ങളിലെ... ഈ മണ്ണിലെ വിവരങ്ങൾ നിന്നോട് ഉണർത്തിയ്ക്കുന്ന... എല്ലാവരും തന്നെ ഇനിയും ശരിയായ രീതിയിൽ ഇവിടുത്തെ കാര്യങ്ങൾ അവിടെ അറിയിയ്ക്കാതെ ... ഉദാസ്സീനരായി , അലസ്സരായി തന്നെ തുടരുമോ?.... എന്റെ ഈ ദു:ഖം നീ അറിയാതെ പോകുമോ???
(ഇവിടെ ശ്രീരാമനോടല്ല, സാക്ഷാൽ മഹാവിഷ്ണുവിനോട് ആണ് പരാതി ബോധിപ്പിയ്ക്കുന്നത്. ക്ഷീരസാഗര മഥനത്തിന് കടകോൽ ആയി ഉപയോഗിച്ച മന്ദരപർവ്വതം താങ്ങി നിർത്തിയ കൂർമ്മാവതാരത്തെയാണ് "നഗരാജധാര" എന്ന പ്രയോഗത്തിൽ സംബോധന ചെയ്യുന്നത്. ഇതുലു / അതുലു ന്ദുദുരേ - ന്ദുദുരാ ... ഇങ്ങനെ / ആങ്ങനെ തന്നെ തുടരുമോ? എന്റെ ഭക്തിയാൽ ഇനിയും തുടരുവാൻ സാധിയ്ക്കുകയില്ല ... എന്നിങ്ങനെ വിവിധ രീതിയിൽ വ്യതിയാനങ്ങൾ കണ്ടുവരുന്നു.)
ചരണം
വാത്മീകി രാമായണത്തിലെ....താഴെ ചേർക്കുന്ന ശ്ലോകമാണീ കീർത്തനത്തിനു ആധാരം എന്ന് കരുതാവുന്നതാണ്.
"ശക്രദേവാ പ്രാപന്നായ തവാസ്മിതി ച യാക്തേ
അഭയം സർവ്വ ഭൂതേഷ്യോ ദഥാമി എതാത് വൃതം മമ"
എന്റെ അരികിൽ ഒരിയ്ക്കലെങ്കിലും, "ഞാൻ അവിടുത്തേതാണ്" ആയതിനാൽ സംരക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ട് വരുന്നവർക്ക് ..ഞാൻ എല്ലാ ജീവിതദുരിതങ്ങളിൽ നിന്നും സംരക്ഷണം നല്കുക തന്നെ ചെയ്യും, ഇതെന്റെ പ്രതിജ്ഞയാണ്.
ചരണം
=====
ഖഗ - പക്ഷികൾ
ഖഗ - പക്ഷികൾ
രാജൂ - രാജാവ്
നീ - നിന്റെ
ആനതി - ആജ്ഞകൾ
വിനി - കേൾക്കുക , അനുസരിയ്ക്കുക
വേഗ - പെട്ടെന്ന്
ചന - നടപ്പാക്കുക
ലേദു - ഇല്ലേ?
അവിടുത്തെ വാഹനമായ ഗരുഢൻ നിന്റെ ആജ്ഞ കേൾക്കുന്ന നിമിഷം തന്നെ അനുസരിയ്ക്കുകയും ഇവിടേയ്ക്ക് അങ്ങയെ ആനയിയ്ക്കുകയും ചെയ്യുകയില്ലേ ?
(ഇവിടെ "ഗജേന്ദ്രമോക്ഷ"ത്തിലെ, ഗജേന്ദ്രന്റെ രോദനം "ഓ..ആദിമൂലം" കേട്ടമാത്രയിൽ മഹാവിഷ്ണു ഗരുഢനുമായി രക്ഷയ്ക്കെത്തിയ സന്ദർഭം ഉദ്ധരിയ്ക്കുകയാണ്. )
ഗഗനാനികി - ആകാശത്തിലൂടെ, വൈകുണ്ഠത്തിൽ നിന്നും
ഇലകു - ഭൂമിയിലേയ്ക്ക്
ബഹുദൂരം - വളരെ ദൂരമുണ്ട്
അനിനാഡോ - മറുപടി പറയുക
അതോ അങ്ങ് വൈകുണ്ഠത്തിൽ നിന്നും ഇങ്ങ് ഭൂമിയിലേയ്ക്ക് വളരെയധികം ദൂരമുള്ളതിനാൽ, എന്റെ അരികിൽ എത്താനുള്ള നിന്റെ ആജ്ഞയെ അക്കാര്യമുണർത്തിച്ച് ഗരുഢൻ നിരുത്സഹപ്പെടുത്തുകയാണോ?
ജഗം - വിശ്വം, പ്രപഞ്ചം
ജഗം - വിശ്വം, പ്രപഞ്ചം
ലേലേ - ഭരിയ്ക്കുന്ന, നാഥനായുള്ള
പരമാത്മാ - സർവ്വേശ്വരൻ
എവരിതോ - മറ്റാരോടാണ്
മൊരലു - പരാതി പറയുക
ഇതു - ഈ
വിശ്വനാഥാ... പ്രപഞ്ചനാഥനായ, സർവ്വേശ്വരനായ നിന്നോടല്ലാതെ ആരോടാണ് ഞാൻ എന്റെ ഈ പരാതികൾ ബോധിപ്പിയ്ക്കേണ്ടത്?
വഗ - തെറ്റായ ന്യായീകരണം, കപടവാദം
വഗ - തെറ്റായ ന്യായീകരണം, കപടവാദം
ജുപകു - കാണിയ്ക്കാതിരിയ്ക്കുക, നിരത്താതിരിയ്ക്കുക
താളനു - എനിയ്ക്ക് താങ്ങാനാവില്ല, സഹിയ്ക്കാനാവില്ല
നന്നു - എന്നെ
എലുകോരാ - നയിച്ചാലും, നടപ്പാക്കിയാലും
ത്യാഗരാജനു - ഈ ത്യാഗരാജനാൽ
നുത - സ്തുതിയ്ക്കപ്പെടുന്ന
ഇനിയും പൊള്ളയായ ആശ്വാസവചനങ്ങൾ... നിമിത്തങ്ങളാൽ ഞാൻ തൃപ്തിപ്പെടുകയില്ല, എനിയ്ക്കിത് താങ്ങാവുന്നതിനും മേലെയാണ്, അതിനാൽ ത്യാഗരാജൻ സ്തുതിയ്ക്കുന്ന എന്റെ ഭഗവാനേ... അങ്ങയുടെ ഇവിടേയ്ക്കുള്ള സന്ദർശ്ശനം യഥാർത്ഥ്യമാക്കിയാലും... എനിയ്ക്ക് ഗരുഢസമേതനായി ദർശ്ശനം നല്കിയാലും...
(ജഗന്നാഥനായ..പരംപൊരുളായ ഭഗവാൻ എല്ലാമറിയുന്നു, ഓരോ ജീവജാലത്തിന്റേയും പീഡയും, മനവും അറിയുന്നു, പിന്നെന്തിനീ പരീക്ഷണം? എന്നതാണ് ത്യാഗരാജന്റെ സംശയം)
(ജഗന്നാഥനായ..പരംപൊരുളായ ഭഗവാൻ എല്ലാമറിയുന്നു, ഓരോ ജീവജാലത്തിന്റേയും പീഡയും, മനവും അറിയുന്നു, പിന്നെന്തിനീ പരീക്ഷണം? എന്നതാണ് ത്യാഗരാജന്റെ സംശയം)
വാത്മീകി രാമായണത്തിലെ....താഴെ ചേർക്കുന്ന ശ്ലോകമാണീ കീർത്തനത്തിനു ആധാരം എന്ന് കരുതാവുന്നതാണ്.
"ശക്രദേവാ പ്രാപന്നായ തവാസ്മിതി ച യാക്തേ
അഭയം സർവ്വ ഭൂതേഷ്യോ ദഥാമി എതാത് വൃതം മമ"
എന്റെ അരികിൽ ഒരിയ്ക്കലെങ്കിലും, "ഞാൻ അവിടുത്തേതാണ്" ആയതിനാൽ സംരക്ഷണം നൽകണം എന്ന് ആവശ്യപ്പെട്ട് വരുന്നവർക്ക് ..ഞാൻ എല്ലാ ജീവിതദുരിതങ്ങളിൽ നിന്നും സംരക്ഷണം നല്കുക തന്നെ ചെയ്യും, ഇതെന്റെ പ്രതിജ്ഞയാണ്.
ആലാപനം - കെ.ജെ.യേശുദാസ്സ്
ആലാപനം : ഡോ. ബാലമുരളീകൃഷ്ണ
വയലിൻ മാന്ത്രികൻ : കുന്നക്കുടി വൈദ്യനാഥഭാഗവതർ
ചിത്രം സിനിമയിൽ നിന്ന്
ഈ ഗാനത്തിന്റെ അർത്ഥം വിശദമായി മനസ്സിലാക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷം - നന്ദി
ReplyDeleteവരികൾ മാത്രമല്ല വിശദമായ അർത്ഥവും മനസ്സിലാക്കി തന്നു. നന്ദി.
ReplyDelete