പല്ലവി
======
എന്ന തവം ശെയ്തനേ യശോദാ
എങ്കും നിറൈ പരബ്രഹ്മം അമ്മാ എന്റ്രഴൈക്ക
അനുപല്ലവി
===========
ഈരേഴു ഭുവനങ്കള്‍ പടൈത്തവനേ
കൈയില്‍ ഏന്തി ശീരാട്ടി പാലൂട്ടി താലാട്ട നീ (കണ്ണനൈ/തായേ)
ചരണം 1
========
ബ്രഹ്മനും ഇന്ദ്രനും മനതില്‍ പൊറാമൈ കൊള്ള
ഉരലില്‍ കെട്ടി വായ് പൊത്തി കെഞ്ചവൈത്തായ് (കണ്ണനൈ/തായേ)
ചരണം 2
========
സനകാദിയാര്‍ തവ യോഗം ശെയ്ത് (വരുന്തി)
വരുന്തി സാധിത്തതൈ പുനിത മാതേ എളിതില്‍ പേറ
വ്യാഖ്യാനം
========
പല്ലവി
=====
ഏത് വിധത്തിലുള്ള ഘോര തപസ്സാണ് യശോദ ചെയ്തത്?
മണ്ണിലും, വിണ്ണിലും, തൂണിലും, തുരുമ്പിലും ...എങ്ങും എങ്ങും നിറഞ്ഞു നിൽക്കുന്ന സാക്ഷാൽ പരബ്രഹ്മം നിന്നെ "അമ്മേ" എന്ന് വിളിയ്ക്കത്തക്ക രീതിയിൽ .....
ഏത് വിധത്തിലുള്ള ഘോര തപസ്സാണ് യശോദ ചെയ്തത്?
അനുപല്ലവി
=========
ഈരേഴ് പതിനാല് ഭുവനങ്ങളും സൃഷ്ടിച്ചവനെ ...ആ കണ്ണനെ
ഒരു ചെറു കുഞ്ഞായി കൈകളിൽ എടുത്തുയർത്തി, കെട്ടിപ്പിടിച്ച്, പാലൂട്ടി, തരാട്ട് പാടുന്നു നീ... തായേ..
ചരണം 1
=======
ബ്രഹ്മാവോ ഇന്ദ്രനോ പോലും മനസ്സിനുള്ളിൽ ചിന്തിയ്ക്കുവാൻ തന്നെ ധൈര്യപ്പെടാത്ത കാര്യം......ആ കണ്ണനെ
ഉരലിൽ പിടിച്ച് ബന്ധിച്ച്, വായപൊത്തി നിന്നോട് മാപ്പിരക്കാൻ, നിന്റെ കാരുണ്യത്തിനായി കേഴാൻ സാഹചര്യം ഒരുക്കി..നീ... തായേ..
ചരണം 2
=======
സനകാദി മുനിമാർ (ബ്രഹ്മാവിന്റെ മാനസ്സപുത്രന്മാരായ "ചതുർകുമാരന്മാർ" ശങ്കരൻ, സനാതനൻ, സനന്ദനൻ, സനൽകുമാരൻ എന്നിവർ ബാലമുനിമാരായി ഒരുമിച്ച് പ്രപഞ്ചം മുഴുവൻ വിദ്യയുമായി പിതാവായ ബ്രഹ്മാവിന്റെ ഇച്ഛയ്ക്ക് വിപരീതമായി ബ്രഹ്മചര്യം സ്വീകരിച്ച് മുനിമാരായി അലഞ്ഞ് നടക്കുന്നു.) അതികഠിനമായ തപസ്സും, ഹോമങ്ങളും, യാഗങ്ങളും, ചെയ്ത് മാത്രം സിദ്ധിച്ച ഊണ്മ... സത്വഗുണം.. ആ കണ്ണനെ സേവിയ്ക്കാനുള്ള ...പുണ്യം..
അവന്റെ അമ്മയായി എത്രയോ നിസ്സാരമായി നേടിയെടുത്തു...നീ... തായേ..
ആലാപനം - സുധാ രംഗനാഥൻ
ആലാപനം : മഹാരാജപുരം സന്താനം
No comments:
Post a Comment