ഓം.. ഓം...
ഓംകാര നാദാനു സന്ധാന മൗഗാനമേ ശങ്കരാഭരണമു
ഓംകാര നാദാനു സന്ധാന മൗഗാനമേ ശങ്കരാഭരണമു
ശങ്കരാഭരണമു...
ശങ്കര ഗളനിഗളമു ശ്രീഹരി പദകമലമു
ശങ്കര ഗളനിഗളമു ശ്രീഹരി പദകമലമു
രാഗരത്ന മാലിക തരളമു ശങ്കരാഭരണമു
ശാരദ വീണാ..... ആ.....ആ....ആ...ആ....
ശാരദ വീണാ രാഗ ചന്ദ്രികാ പുളകിത ശാരത രാത്രമു
ശാരദ വീണാ രാഗ ചന്ദ്രികാ പുളകിത ശാരത രാത്രമു
നാരദ നീരദ മഹതീ നിനാദ ഗമകിത ശ്രാവണ ഗീതമു
നാരദ നീരദ മഹതീ നിനാദ ഗമകിത ശ്രാവണ ഗീതമു
രസികുല കനുരാഗമൈ... രസ ഗംഗലോ താനമൈ...
രസികുല കനുരാഗമൈ രസ ഗംഗലോ താനമൈ
പല്ലവിഞ്ചു സാമ വേദ മന്ത്രമു ശങ്കരാഭരണമു
ശങ്കരാഭരണമു...
അദ്വൈത സിദ്ധികി അമരത്വ ലബ്ധികി
ഗാനമെ സോപാനമു....
അദ്വൈത സിദ്ധികി അമരത്വ ലബ്ധികി
ഗാനമെ സോപാനമു....
സത്വ സാധനകു സത്യ ശോധനകു സംഗീതമേ പ്രാണമു
സത്വ സാധനകു സത്യ ശോധനകു സംഗീതമേ പ്രാണമു
ത്യാഗരാജ ഹൃദയമൈ രാഗരാജ നിലയമൈ
ത്യാഗരാജ ഹൃദയമൈ രാഗരാജ നിലയമൈ
മുക്തി നോസഗു ഭക്തി യോഗ മാർഗമു മൃതിയലേനി സുധാലാപ സ്വർഗ്ഗമു
ശങ്കരാഭരണമു
ഓംകാര നാദാനു സന്ധാന മൗഗാനമേ ശങ്കരാഭരണമു
പാധാനി ശങ്കരാഭരണമു
പമഗരി ഗമപധനി ശങ്കരാഭരണമു
സരിസാ നിധപ നിസരി ധപമ ഗരിഗ പമഗപമധ
പനിധ സനിഗരി ശങ്കരാഭരണമു
ആഹാ
ധപാ ധമാ മാപാധപാ
മാപാധപാ
ധപാ ധമാ മധപാമഗാ
മാധപാമഗാ
ഗമമധധനിനിരി മധധനിനിരിരിഗ
നിരിരിഗഗമമധ സരിരിസസനിനിധധപ ശങ്കരാഭരണമു
രീസസാസ രിരിസാസ രീസാസ സരിസരീസ
രിസരീസരീസനിധ നീ നീ നീ
ധാധനീനി ധധനീനി ധാനീനി ധനിധ ധനിധ ധനി
ധഗരിസാനിധപ ധാ ധാ ധ
ഗരിഗാ മമഗാ ഗരിഗാമമഗാ
ഗരി ഗമപഗാ മപധ മധപമ ഗരിസരി സരിഗസരീ
ഗരി മഗപമധപ
മഗപമധപ നിധപമധപ നിധസനിധപ നിധസനിരിസ
ഗരീസാ ഗരിസനിധരീസാ രിസനിധപസാ
ഗരിസനിധ നിസനിധപ സനിധപമ നീസാനി
നിസനിധപനീധാ സനിധപമപാ രിസനിധപ
സരിധപമ ഗമമഗരി ഗമധാ
നിസനിപധ മപാ നിസനിധപ നീ ധപമഗരി
രിസനിധപ മഗരിസരിസനി ശങ്കരാഭരണമു
ശങ്കരാഭരണമു....
വ്യാഖ്യാനം
===========
ഓം കാര നാദ -
അനുസന്ധാനമൗ
ഗാനമേ
ശങ്കരാഭരണമു
(ശങ്കരാഭരണ രാഗത്തിൽ ആലപിയ്ക്കുന്ന ഗാനങ്ങൾ മാത്രമാണ് പ്രണവമന്ത്രമായ "ഓം" കാരത്തിന് ഉചിതമായ അലങ്കാരങ്ങൾ ചാർത്തുന്നത്. പ്രണവത്തിന്റെ നാദം ഇവിടെ സങ്കൽപ്പിയ്ക്കുന്നു.)
ശങ്കര
ഗള
നിഗളമു (ആലിംഗനം ചെയ്യുന്ന)
ശ്രീഹരി
പദകമലമു
രാഗരത്ന
മാലിക (ഹാരം)
തരളമു (ശോഭിയ്ക്കുക)
ശങ്കരാഭരണമു
(ശ്രീശങ്കരന്റെ കണ്ഠത്തെ പുണരുന്ന , ശ്രീ മഹാവിഷ്ണുവിന്റെ പദകമലങ്ങളെ അലങ്കരിയ്ക്കുന്ന, അതി ശോഭയുള്ള രാഗ രത്നങ്ങളുടെ ഹാരം ആണ് ശങ്കരാഭരണം. ഇവിടെ പ്രണവത്തിനു വർണ്ണം നൽകിയാൽ അതെന്താകും എന്നാണുദ്ദേശിയ്ക്കുന്നത്. പ്രപഞ്ചത്തിന്റെ സംഗീതമായ പ്രണവം അനന്തതയെ പ്രതിനിധാനം ചെയ്യുന്നതിനാൽ, അത് സ്വാഭാവികമായി അനന്തതയുടെ നിറമായ നീല തെന്നെ ആവാതെ തരമില്ല. ആ നീലനിറം ദൃശ്യമാകുന്നവയിൽ ഏറ്റവും ഉത്കൃഷ്ടമായ രണ്ട് സ്ഥലങ്ങൾ 1. കാളകൂടവിഷത്താൽ നീലയായ ആ കണ്ഠവും, മറ്റൊന്ന് മഹാവിഷ്ണുവിന്റെ പാദങ്ങളും തന്നെ)
ശാരദവീണാരാഗ
ചന്ദ്രികാ പുളകിത
ശാരത
രാത്രമു
(ശങ്കരാഭരണരാഗം, ചന്ദ്രികാ ചർച്ചിതമായ നീലകാശവും, വാണീദേവിയുടെ വീണാ ഗാനവുമായി ഹർഷോന്മാദം പകരുന്ന ശരത്ക്കാല ഋതുവിലെ രാത്രിയെ അനുസ്മരിപ്പിയ്ക്കുന്നു.)
നാരദ
നീരദ
മഹതീനിനാദ
ഗമകിത
ശ്രാവണ
ഗീതമു
(ശ്രാവണമാസത്തിൽ ആകാശത്തിൽ നിറയുന്ന മേഘങ്ങളിൽ കൂടി സഞ്ചരിയ്ക്കുന്ന നാരദമഹർഷിയുടെ മഹതി എന്ന വീണയിൽ നിന്നുയരുന്ന ഗുപ്താർത്ഥങ്ങൾ (ഗമകങ്ങൾ), നിറഞ്ഞ ഗീതങ്ങളാകുന്നു ശങ്കരാഭരണരാഗം ചിലപ്പോൾ. മേഘങ്ങളിൽ നിന്നുയരുന്ന ഭീതിതമയ ഇടിയുടെ ശബ്ദത്തെ, ശങ്കരാഭരണരാഗത്തിലുള്ള ഗംഭീരമായ വീണാനാദമായി സങ്കൽപ്പിയ്ക്കുന്നു)
രസികുലക
അനുരാഗമൈ
രസഗംഗലോ
താനമൈ (സ്നാനം)
പല്ലവിഞ്ചു (പൂമുട്ട്)
സാമവേദമന്ത്രമു
ശങ്കരാഭരണമു
( ഗാനാസ്വാദകർക്ക് പ്രിയപ്പെട്ട രാഗം, രസഗംഗയിൽ അവരെ നീരാടിയ്ക്കുന്ന രാഗം, സാമവേദത്തിലെ മന്ത്രങ്ങളെ പോലെ പൂമുട്ടുകളായി മനസ്സിനു സന്തോഷവും, സമാധാനവും നൽകുന്നു)
അദ്വൈതസിദ്ധികി
അമരത്വലബ്ധികി
ഗാനമെ സോപാനമു
( ഏവരും ഒരേ പോലെ ഗാനത്തിൽ ലയിയ്ക്കയാൽ എന്ന ഭാവം വെടിഞ്ഞ്, രണ്ടാമതൊന്നില്ല എന്ന അദ്വൈതം സാദ്ധ്യമാകാൻ, ആ സംഗീതസുധയിൽ ലയിച്ച് അമരത്വം പ്രാപിയ്ക്കാൻ, ഗാനങ്ങൾ സോപാനങ്ങൾ അഥവാ ഏണിപ്പടികൾ ആണ്)
സത്വസാധനകു
സത്യശോധനകു
സംഗീതമേ പ്രാണമു
(നന്മയെ അഥവാ സത്വഗുണത്തെ ഉൾക്കൊള്ളാനും , സത്യത്തെ അന്വേഷിയ്ക്കാൻ, കണ്ടെത്താൻ, ഉള്ള പ്രയത്നങ്ങളിൽ സംഗീതം തന്നെയാണു ശരിയായ ജീവവായു, പ്രാണൻ)
ത്യാഗരാജഹൃദയമൈ
രാഗരാജനിലയമൈ
മുക്തിനോസഗു
ഭക്തിയോഗമാർഗ
മൃതിയലേനി
സുധാലാപസ്വർഗ്ഗമു
ശങ്കരാഭരണമു
മുനി ത്യാഗരാജന്റെ ഹൃദയം തന്നെ ശങ്കരാഭരണം എന്ന രാഗരാജാവിന്റെ നിലയം ആയി മാറുമ്പോൾ, ജീവിതദുഖങ്ങളിൽ നിന്നും മുക്തി ലഭിയ്ക്കുന്നു, ആരാധനയുടെ മാർഗ്ഗത്തിലേയ്ക്കും, തുടർന്ന് അമരത്വത്തിലേയ്ക്കും, അമൃതായി സംഗീതം പ്രവഹിയ്ക്കുന്ന സ്വർഗ്ഗത്തിലേയ്ക്കും പ്രവേശിയ്ക്കുന്നു)
ആലാപനം - എസ്സ്.പി.ബാലസുബ്രഹ്മണ്യം, എസ്സ് .ജാനകി, വാണിജയറാം
No comments:
Post a Comment