പല്ലവി
======
കുഴലൂതി മനമെല്ലാം കൊള്ളൈ കൊണ്ട പിന്നും
കുറൈയേതും എനക്കേതെടി സഖിയെ
കുഴലൂതി മനമെല്ലാം കൊള്ളൈ കൊണ്ട പിന്നും
കുറൈയേതും എനക്കേതെടി സഖിയെ
അനുപല്ലവി
===========
അഴഗാന മയിലാടവും (മിഗ മിഗ)
കാട്രിൽ അസൈന്താടും കൊടി പോലവും (മിഗ മിഗ)
മദ്ധ്യമകാല സാഹിത്യം
=====================
അഗമഗിഴ്ന്തിളകും നിലാവൊളി തനിലേ
തനൈ മറന്തു പുള്ളിനം കൂട്
അസൈന്താടി മിഗ ഇസൈന്തോടി വരും
നലം കാണാ ഒരു മനം നാട്
താഗുമിഗു എന ഒരു പാദം പാട്
തകിഡ തധിമി എന നടമാട്
കണ്ട്രു പസുവിനൊട് നിണ്ട്രു പുഡൈ ഷൂഴ
എണ്ട്രും മലരും മുഖ ഇരൈവൻ കനിവോടു
ചരണം
=======
മകര കുണ്ഡലം ആടവും (കണ്ണൻ)
അദർകേർപ്പ മകുടം ഒളി വീശവും
മിഗവും ഏഴിലാഗവും
കാട്രിൽ മിളിരും തുഗിൽ ആഡവും (തെണ്ട്രൽ)
അഗമഗിഴ്ന്തിളകും നിലാവൊളി തനിലേ
തനൈ മറന്തു പുള്ളിനം കൂട്
അസൈന്താടി മിഗ ഇസൈന്തോടി വരും
നലം കാണാ ഒരു മനം നാട്
താഗുമിഗു എന ഒരു പാദം പാട്
തകിഡ തധിമി എന നടമാട്
കണ്ട്രു പസുവിനൊട് നിണ്ട്രു പുഡൈ ഷൂഴ
എണ്ട്രും മലരും മുഖ ഇരൈവൻ കനിവോടു
വ്യാഖ്യാനം
===========
(വാച്യാർഥം എഴുതുക വിരസമായതിനാൽ എന്റേതായ രീതിയിൽ തമിഴിൽ നിന്നും വിവർത്തനം ചെയ്യുന്നു. )
കുഴലൂതി മനസ്സും ഹൃദയവും കൊള്ള ചെയ്ത് അവൻ സ്വന്തമാക്കി കഴിഞ്ഞതിനാൽ ഇനി ദുഖങ്ങൾക്കും മോഹങ്ങൾക്കും സ്ഥാനമെവിടെയാണു സഖീ ? "കൊള്ളൈ കൊണ്ട പിന്നും" മനോഹരമായ പ്രയോഗമാണ് തന്റെ മാന്ത്രിക സംഗീതത്താൽ ആ ശ്യാമവർണ്ണൻ മനസ്സും ഹൃദയവും അവന്റെ നിയന്ത്രണത്തിലാക്കിയാൽ പിന്നെ അതിൽ നിറയെ ദിവ്യസംഗീതം മാത്രം!
അവന്റെ പുല്ലാങ്കുഴലിൽ മതിമറന്നതോ അവനെ ആകാശത്തിൽ വന്നു നിരന്ന കാർമേഘമായ് ഭ്രമിച്ചോ ഒരു മയിൽ പീലിവിടർത്തി മുന്നിൽ ആടുമ്പോൾ അവനു ചുറ്റും വള്ളിപ്പടർപ്പുകൾ നൃത്തം വയ്ക്കുന്ന പ്രതീതി സൃഷ്ടിയ്ക്കുന്നു.
ശരത്കാല നീലാകാശത്തിലെ ചന്ദ്രികയിൽ കാടാകെ കുളിച്ച് നിൽക്കുന്നു, അവന്റെ ഗാനത്തിനു വാദ്യമെന്ന പോലെ കിളികൾ മധുരമായി ചിലച്ചു കൊണ്ടിരിയ്ക്കുന്നു. ഒരുവട്ടമെങ്കിലും ദർശ്ശിയ്ക്കാൻ ആരുടെ മനസ്സും കൊതിയ്ക്കുന്ന ആ മനോജ്ഞമായ ദൃശ്യഭംഗിയിൽ ഗാനമാധുരിയുണ്ട്, നൃത്തധ്വനികളുണ്ട്, ഗോകുലത്തിലെ പശുക്കളും കിടാങ്ങളുമുണ്ട്.
ഇതെല്ലാം അവനു ചുറ്റും സംഭവിയ്ക്കുമ്പോഴും ആ മായക്കാരാൻ ഇതിൽ നിന്നെല്ലാം വേറിട്ട എന്നപോലെ തന്റെ സംഗീതസുധയാൽ മാലോകരുടെ മനം നിറച്ചു കൊണ്ടേയിരിയ്ക്കുന്നു.
പ്രകൃതിയെ വിട്ട് അവനിലേയ്ക്ക് വന്നാൽ, പുല്ലാങ്കുഴലിൽ അവന്റെ ചുണ്ടുകൾ അമരുമ്പോൾ, കവിളുകൾ വികസിച്ച് സങ്കോചിച്ച് ആ മുരളിയുടെ ഗാനങ്ങൾക്കു പ്രാണവായു നൽകിയും സ്വയം അതാസ്വദിച്ചും ചലിയ്ക്കുമ്പോൾ അവന്റെ കാതിലെ മകരകുണ്ഡലങ്ങൾ ഇളകിയാടുന്നു. ചന്ദ്രരശ്മികൾ അവന്റെ പൊന്നുകിരീടത്തിൽ വീണു പ്രതിഫലിച്ച്, രാത്രിയുടെ ഇരുളിൽ മറ്റൊരിരുളായി തോന്നുന്ന അവന്റെ കവിളുകൾ പശ്ചാത്തലമായി നൃത്തം വയ്ക്കുന്ന ആ കുണ്ഡലങ്ങൾക്ക് രംഗപ്രകാശമൊരുക്കുന്നു. ആ നൃത്തത്തിനു അകമ്പടിയായി പശ്ചാത്തല നർത്തകിമാരെ പോലെ അവന്റെ മഞ്ഞപ്പട്ടുടയാടയുൾപ്പടെ വസ്ത്രാലങ്കാരച്ചേലുകൾ കാറ്റിലെന്നവണ്ണം ഇളകി ആടുന്ന അതിമനോഹരമായ കാഴ്ച അകവും പുറവും നിറയുന്നു.
ആലാപനം - സുധാ രംഗനാഥൻ
ആലാപനം - കെ.ജെ.യേശുദാസ്സ്
No comments:
Post a Comment