പല്ലവി
=====
മറുഗേലരാ ഓ... രാഘവാ
അനുപല്ലവി
========
മറുഗേല ചരാചര രൂപാ
പരാത്പര സൂര്യ സുധാകര ലോചന
ചരണം
=====
അന്നി നീ വനുചു അന്തരംഗമുന
തിന്നഗാ വെദകി തെലുസുകൊംടി നയ്യ
നെന്നെ ഗാനി മദിനി എന്നജാല നൊരുല
നന്നു ബ്രോവവയ്യ ത്യാഗ രാജനുത
വ്യാഖ്യാനം
========
പല്ലവി
=====
മറുഗ - തിരസ്ക്കരണി, മറ
എലരാ - എന്തിന്?
രാഘവാ - രഘുവംശത്തിൽ പിറന്നവനെ , ശ്രീരാമാ
അല്ലയോ ... ഭഗവാനേ... ശ്രീരാമാ... എനിയ്ക്കും അവിടുത്തേയ്ക്കും ഇടയിൽ എന്തിനാണീ മറ?
അനുപല്ലവി
========
മറുഗ - തിരസ്ക്കരണി, മറ
എലരാ - എന്തിന്?
ചരാചര - ചാലിതവും അചലിതവുമായ ,
രൂപ - നിലകൊള്ളൂന്നവനേ
പരാത്പര - പരവും അപരവുമായ, എല്ലാത്തിനും ആധാരമായ പരമ്പോരുൾ
സൂര്യ - സൂര്യന്റെ
സുധാകര - അമൃതം ചൊരിയുന്നവൻ, നിലാവ് പൊഴിയ്ക്കുന്നവൻ , ചന്ദ്രൻ
ലോചന - നയനങ്ങളോട് കൂടിയ
അല്ലയോ... ഭഗവാനേ.... ചലിയ്ക്കുന്നതും ചലിയ്ക്കാത്തതുമായ എല്ലാം തന്നെ രൂപമായുള്ളവനേ... ഇഹലോകത്തിനും പരലോകത്തിനും നാഥനായവനേ... സൂര്യചന്ദ്രന്മാർ നയനങ്ങളായുള്ളവനേ... എനിയ്ക്കും അവിടുത്തേയ്ക്കും ഇടയിൽ എന്തിനാണീ മറ?
ചരണം
=====
അന്നി - എല്ലാം
നീ വനുചു - നീ മാത്രം
അന്തരംഗമുന - മനസ്സിനുള്ളിൽ
തിന്നഗാ - ഞാൻ നേരിട്ട്
വെദകി - അന്വേഷിച്ചു
തെലുസുകൊംടി - ബോധമുണ്ടായി
നയ്യ - ഓ.. ഭഗവാനേ..
നെന്നെ - അവിടുത്തെ
ഗാനി - അല്ലാതെ ,
മദിനി - മനസ്സിനുള്ളിൽ
എന്ന - ചിന്തിയ്ക്കുക പോലും
ജാലനു - ഞാൻ ചെയ്യില്ല
ഒരുലവ - മറ്റാരെയെങ്കിലും കുറിച്ച്
നന്നു - ഞാൻ
ബ്രോവവയ്യ - ദയവായി സംരക്ഷിച്ചാലും
ത്യാഗരാജ - ത്യാഗരാജൻ
നുത - പുകഴ്ത്തുക
ഞാൻ ബോധതലത്തിൽ തിരഞ്ഞ് സ്വയം മനസ്സിലാക്കുന്നു എല്ലാം നീ ആണെന്ന്, നീ മത്രമാണെന്ന്. അതിനാൽ തന്നെ ഇനി ഞാൻ മനസ്സിനുള്ളിൽ മറ്റൊന്നിനെ കുറിച്ച് ചിന്തിയ്ക്കുക പോലും ചെയ്യുകയില്ല. ആയതിനാൽ അല്ലയോ ഭഗവാനേ... ഈ ത്യാഗരാജൻ വാഴ്ത്തിപ്പാടുന്ന ദൈവമേ.. എന്നെ കാത്ത് രക്ഷിച്ചാലും... ദർശ്ശനം നല്കിയാലും..
ആലാപനം : മഹാരാജപുരം സന്താനം
No comments:
Post a Comment