സാമജവരഗമന
==============
കുറച്ചുനാളുകളായി കീർത്തനങ്ങളെപറ്റി എന്തെങ്കിലും എഴുതിയിട്ട്, ആ ഒരു ധാരതന്നെ മുറിഞ്ഞുപോയതുപോലെ; എന്നാൽപ്പിന്നെ ഒരു കീർത്തനമാകട്ടെയിന്നത്തെ വിഷയം.
ത്യാഗരാജസ്വാമികൾ എഴുതിയ "സാമജവരഗമന" കച്ചേരികളിൽ സുപരിചിതമെങ്കിലും ശങ്കരാഭരണം സിനിമയിലെ പെണ്ണുകാണൽ ചടങ്ങിൽ പാടുന്ന രംഗത്തോടെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു ക്ലാസ്സിക്ക് പ്രണയമായതിനാൽ പർസ്പര പ്രണയത്തിലായ വരനും വധുവും അവരറിയാതെ പെണ്ണുകാണൽ ചടങ്ങിലെത്തി, അത്ഭുതസ്തബ്ധരാകുന്നതിനു പിന്നാലേ വരുന്ന ഈ ഗാനം പാടുന്ന വധു രാഗം തെറ്റിച്ച്, ശുദ്ധ ഇന്ദോളത്തിൽ വിഷമം പാടി, വഴക്കു കേട്ടുഎന്നുമാത്രമല്ല, സഹായത്തിനെത്തിയ കാമുകനായ വരൻ രാഗം തെറ്റിച്ച് പടിക്കുപുറത്തുമാകുന്നതിൽ കീർത്തനം അവസാനിക്കുന്നു.
സിനിമയിലെ ഗാനത്തിൽ പലവാക്കുകളും മുറിച്ചാണുച്ചരിക്കുന്നത് എന്നു കാണാം, ഉദാഹരണത്തിനു ചരണത്തിൽ "സാമ നിഗമജ സുധാ മയ" എന്നത് "സാമനി ഗമജസുധാമയ" എന്നു പാടിയിരിക്കുന്നു, രാഗവും, താനവും ഭാവവും വന്നപ്പോൾ വന്നപ്പോൾ അർത്ഥം വേറൊരുവഴിക്കുപോയി, എങ്കിലും കേൾക്കാൻ നല്ല രസമുണ്ട്.
പല്ലവി
=====
"സാമജ വര ഗമന സാധു ഹൃത്
സാരസഽഅബ്ജ പാല കാലഽഅതീത വിഖ്യാത"
സാമജം - ആന
വര - നായകൻ, ശ്രേഷ്ഠൻ
ഗമനം - സഞ്ചാരം
സാധു - ഭക്തർ
ഹൃത്ത് - ഹൃദയം
സാരസബ്ജം - താമര
തലയെടുപ്പുള്ള കൊമ്പനെപ്പോലെ ഗംഭീരമായ ചലനഗതിയുള്ളവനേ..
ഭക്തരുടെ ഹൃദയങ്ങളായ താമരപ്പൂക്കളെ സൂര്യതേജസ്സോടെ ഉണർത്തുന്നവനേ..
കാലങ്ങൾക്ക് അതീതനായവനേ.. വിഷ്ണുദേവാ.. ശ്രീകൃഷ്ണാ...
അനുപല്ലവി
==========
"സാമ നിഗമജ സുധാ മയ ഗാന വിചക്ഷണ
ഗുണ ശീല ദയാ~ആലവാല മാം പാലയ"
സമ - സാമവേദം
നിഗമം - പുറപ്പെടൽ
ജ - ജനനം
സുധാമയം - അമൃതഭരം
ഗാനവിചക്ഷണ - ഗാനപ്രവീണൻ
മാം - എന്നെ
പാലയ - കാത്തുരക്ഷിക്കുക
സാമവേദത്തിൽ നിന്നും ബഹിർഭൂവായി ജന്മം കൊണ്ടവനേ..
അമൃതതുല്യമായി ഗാനങ്ങൾ ആലപിക്കുന്നവരിൽ അഗ്രഗണ്യനേ..
ഭക്തരിൽ ദയചൊരിയുകയെന്ന ഗുണം ശീലമായാർജ്ജിച്ചവനേ..
അടിയനെ കാത്തുരക്ഷിച്ചാലും..
ചരണം
======
"വേദ ശിരോ മാതൃജ സപ്ത സ്വര
നാദ അചല ദീപ സ്വീകൃത
യാദവ കുല മുരളീ വാദന വിനോദ
മോഹന കര ത്യാഗരാജ വന്ദനീയ"
വേദ - വേദങ്ങളുടെ
ശിരോ - ഉന്നതിയിൽ
മാതൃജ - മാതാവിൽ നിന്നും ജനിച്ച
അല്ലയോ കൃഷ്ണാ.. ആരേയും വശീകരിക്കുന്ന, മാറ്റമില്ലാത്ത ദിവ്യജ്യോതിയായി, സൂക്ഷ്മവും ഉച്ചസ്ഥായിയുമായി വേദസാരസ്വമായ ഓംകാരപ്പൊരുളിനെ സപ്തസ്വരങ്ങളിൽ ആലപിക്കുവാൻ കഴിയുന്നവനേ..
യാദവകുലത്തിൽ പിറന്ന, ഗോപകന്യകമാർക്ക് കൗതുകമായി പുല്ലാങ്കുഴൽ വായിച്ച് സകലരിലും ആനന്ദം നിറച്ച മനോഹരങ്ങളായ കരങ്ങൾക്കുടമയായവനേ..
ത്യാഗരാജൻ നിന്നെ സ്തുതിക്കുന്നു.
ശങ്കരാഭരണത്തിലെ ഗാനം കാണാം..

No comments:
Post a Comment