പല്ലവി
=======
"കാപാലി...
കരുണൈ നിലവു പൊഴി വദനമദിയനൊരു
കാപാലീ..."
അനുപല്ലവി
============
"ആപാല ഗോപാലം ആഴിസൂഴ്ത്തലത്തവരും
ഭൂപാലരും അഷ്ടദിക്ക്പാലരും പോട്രും അത്ഭുത
കാപാലീ..."
=======
"മതിപ്പുനൽ അറവു കൊണ്ട്രൈ തുമ്പൈ അറുഗും
മത്തൈപുനൈ മാസടൈയ്യാൻ
വിധി തലൈമാലൈ മാർബൻ ഉറിത്ത കരിയിൻ
വെമ്പുലിയിൻ തോലുഡൈയ്യാൻ
അധിര മുഴൻഗും ഉടുക്കയും തിരിശൂലമും
അങ്കിയും കുറംഗമും ഇലൻഗിഡു കൈയ്യാൻ
തൈയുതിമിഗു തിരുമേനി മുഴുതും സാംബൽ
തുലംഗ എതിർ മംഗയ്യാർ മനം കവർ ജഗന്മോഹനാ
കാപാലീ..."
കെ.ജെ. യേശുദാസ്സ്
=======
"കാപാലി...
കരുണൈ നിലവു പൊഴി വദനമദിയനൊരു
കാപാലീ..."
പാപനാശം ശിവൻ തന്റെ ഇഷ്ടദൈവമായ മൈലാപ്പൂരിൽ കാപാലിയായി വാഴും പരമശിവനെ സ്തുതിയ്ക്കുന്നു.. കാപാലീ.. കോപിഷ്ടനായി ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയെടുത്ത ഉഗ്രമൂർത്തിയെങ്കിലും, കരുണയുടെ നിലാവ് പൊഴിയ്ക്കുന്ന സുന്ദരവദനനായ അങ്ങയെയാണ് അടിയന് ദൃശ്യമാകുന്നത്, അല്ലയോ കാപാലീ..
(രസകരമായ ഈ കഥയിൽ ആദിയിൽ പ്രളയജലത്തിൽ ശിശുവായി ഒഴുകി വന്ന്, പ്രണവം ശ്രവിച്ച് സ്വയം തിരിച്ചറിഞ്ഞ വിഷ്ണുവും, നാഭീനളിനത്തിൽ പിറന്ന ബ്രഹ്മാവും, ബ്രഹ്മാവിന്റെ ഭൂമണ്ഡലത്തെ നേടുകെ പിളർന്ന് അന്തമില്ലാതെ അവതരിച്ച ലിംഗവും ഒത്തുകൂടിയ നേരം. ബ്രഹ്മാവും, വിഷ്ണുവും ശിവലിംഗത്തിന്റെ അഗ്രം കണ്ടെത്താൻ ശ്രമിയ്ക്കുകയും, താഴേയ്ക്ക് പോയ വിഷ്ണുദേവൻ മടങ്ങി വന്ന് പരാജയം സമ്മതിയ്ക്കുകയും, മുകളിലോട്ട് തിരച്ചിൽ നടത്തിയ ബ്രഹ്മാവ് പരാജയപ്പെട്ടെങ്കിലും, കാറ്റിൽ പറന്നുവന്ന ഒരു കൈതപ്പൂവിനെ കൊണ്ട് അത് അദ്ദേഹം ശിവലിംഗത്തിന്റെ അഗ്രത്തു നിന്നും എടുത്തതാണെന്ന് കള്ളസാക്ഷി പറയിക്കുന്നു. പൊടുന്നനെ പ്രത്യക്ഷപ്പെട്ട മഹാദേവൻ ബ്രഹ്മാവിന്റെ അസത്യം പറഞ്ഞ ശിരസ്സ് നുള്ളിമാറ്റി, നാന്മുഖന് മൂന്നു മുഖം മാത്രമാക്കി. സങ്കടം വന്ന ബ്രഹ്മാവ് പരമശിവനെ ആ തലയോട്ടി കയ്യിൽ വച്ച് ഭിക്ഷാടനം നടത്തുവാൻ ശപിച്ചു, ദേവദേവൻ പൊടുന്നനെ ഭിക്ഷാദേഹിയായി മാറിയതിൽ കുപിതനായി അദ്ദേഹം മുന്നിൽ കണ്ട എല്ലാവരേയും മർദ്ദിച്ചു എന്നും ബ്രഹ്മാവും, വിഷ്ണുവും ജീവനും കൊണ്ടോടി എന്നുമാണ് കഥ, ഏതായാലും ആ കപോലം അദ്ദേഹത്തെ കാപാലി ആക്കി)
അനുപല്ലവി
============
"ആപാല ഗോപാലം ആഴിസൂഴ്ത്തലത്തവരും
ഭൂപാലരും അഷ്ടദിക്ക്പാലരും പോട്രും അത്ഭുത
കാപാലീ..."
സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂമിയിൽ വസിയ്ക്കുന്ന ബാലന്മാരും, ഇടയന്മാരുമുൾപ്പടെ സർവ്വരും, അവരെ ഭരിയ്ക്കുന്ന രാജാക്കന്മാരും, അഷ്ടദിക്ക് പാലകന്മാരും, സ്തുതിയ്ക്കുന്ന അത്ഭുതപ്രഭാവനായ കാപാലീ...
ചരണം=======
"മതിപ്പുനൽ അറവു കൊണ്ട്രൈ തുമ്പൈ അറുഗും
മത്തൈപുനൈ മാസടൈയ്യാൻ
വിധി തലൈമാലൈ മാർബൻ ഉറിത്ത കരിയിൻ
വെമ്പുലിയിൻ തോലുഡൈയ്യാൻ
അധിര മുഴൻഗും ഉടുക്കയും തിരിശൂലമും
അങ്കിയും കുറംഗമും ഇലൻഗിഡു കൈയ്യാൻ
തൈയുതിമിഗു തിരുമേനി മുഴുതും സാംബൽ
തുലംഗ എതിർ മംഗയ്യാർ മനം കവർ ജഗന്മോഹനാ
കാപാലീ..."
ചന്ദ്രക്കലയാലും (മതി) ഗംഗാനദിയാലും (പുനൽ) സർപ്പത്താലും (അറവം) എരുക്കിൻ പൂവിനാലും, കറുകപ്പുല്ലിലാലും അലങ്കരിച്ച ജടയോട് കൂടിയവനേ...
മാറിടത്തിൽ ബ്രഹ്മാവിന്റെ അഞ്ചാമത്തെ തലയുൾപ്പടെയുള്ള ശിരസ്സുകൾ മാല ആയി അണിഞ്ഞവനേ...
ആനയുടെയും, കടുവയുടേയും തോൽ ഉരിഞ്ഞെടുത്ത് വസ്ത്രമായി ധരിച്ചവനേ...
ദിവ്യജ്യോതിയായി തിളങ്ങുന്ന കൈകളാൽ, വളരെ ഉച്ചത്തിൽ മുഴങ്ങുന്ന ഉടുക്കയും, തൃശൂലവും, യാഗാഗ്നിയും, മാൻ കുട്ടിയേയും ഒരു പോലെ പരിപാലിയ്ക്കുന്നവനേ...
അങ്ങയുടെ ദിവ്യപ്രഭപരത്തുന്ന പ്രകാശവലയത്തിനാൽ ശരീരമാകെ പൂശിയിരിയ്ക്കുന്ന സ്മശാനഭസ്മം പോലും തിളങ്ങുന്നതായി കാണപ്പെടുന്നു.
നിന്റെ പരിസരത്തെത്തുന്ന സ്ത്രീകളുടെ മനസ്സുകൾ ഒന്നാകെ അപഹരിയ്ക്കുവാൻ തക്കവണ്ണം മാരകോടിസുന്ദരപ്രഭുവായ വിശ്വമോഹനരൂപാ....
കാപാലീ...
കെ.ജെ. യേശുദാസ്സ്
എത്ര ഉദാത്തമായ വർണ്ണന... അർത്ഥം ഉൾക്കൊണ്ട് ശ്രവിച്ചാൽ മനസ്സിൽ തിരയുടുങ്ങാത്തവിധം പ്രതിധ്വനിക്കും വരികൾ. ദാസേട്ടന്റെ ആലാപപനം അത്യുജ്വലം, അതി ഗംഭീരം...
ReplyDeleteഎത്ര തവണ കേട്ടാലും മതിയാവില്ല
ReplyDeleteഎത്ര തവണ കേട്ടാലും മതിയാവില്ല
ReplyDelete